Kerala

കള്ളക്കടൽ പ്രതിഭാസം; ആശങ്ക ഒഴിയുന്നില്ല! കേരള, തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഓറഞ്ച് അലർട്ട് തുടർന്നു; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് 3.30 വരെ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളടിക്കാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം രാത്രിയോടെ കോഴിക്കോട് വെസ്റ്റ് ഹിൽ ശാന്തി നഗറിൽ കടൽ കയറി വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയിരുന്നു. ആറാട്ടുപുഴയിലും രാത്രിയോടെ കടൽ പ്രഷുബ്ധമായിരുന്നു. ചിലയിടങ്ങളിൽ തീരദേശ റോഡിലേക്ക് കടൽവെള്ളം കയറുകയും ചെയ്തു. തൃക്കുന്നപ്പുഴ ഭാഗത്ത് ആറു കുടുംബങ്ങളെ റവന്യൂ അധികൃതർ കഴിഞ്ഞ ദിവസം മാറ്റിപ്പാർപ്പിച്ചിരുന്നു.

അതേസമയം, കൊല്ലം, തൃശ്ശൂർ, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ബുധനാഴ്ചയോടെ സംസ്ഥാനത്ത് വേനൽ മഴ സജീവമാകും എന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ നിഗമനം. ഇത്തവണ മൺസൂൺ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

anaswara baburaj

Recent Posts

ആലുവയിൽ കാണാതായ 12 കാരിയെ കണ്ടെത്തി !കുട്ടിയെ കണ്ടെത്തിയത് അങ്കമാലിയിൽ നിന്ന്

കൊച്ചി : ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മകളായ 12 വയസുകാരിയെ കണ്ടെത്തി. ആലുവയിൽ നിന്ന് 14…

4 hours ago

ആലുവയിൽ അന്യസംസ്ഥാനക്കാരിയായ 12 വയസ്സുകാരിയെ കാണാതായി ! തട്ടിക്കൊണ്ട് പോയതെന്ന് സംശയം ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ആലുവയിൽ അന്യസംസ്ഥാനത്തൊഴിലാളിയുടെ മകളെ കാണാതായി. ആലുവ എടയപ്പുറത്തു കീഴുമാട് നിന്ന് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് 12 വയസ്സുകാരിയെ കാണാതായത്.…

6 hours ago

സോണിയയും രാഹുലും പ്രിയങ്കയും കോണ്‍ഗ്രസിന് വോട്ടു ചെയ്തില്ല | കൈപ്പത്തിക്കല്ല നേതാക്കളുടെ വോട്ട്

കോണ്‍ഗ്രസിന്റെ നേതാക്കളായ സോണിയയും രാഹുലും പ്രിയങ്കയും വോട്ടു ചെയ്തത് കോണ്‍ഗ്രസിനല്ല. സിപിഎം ജനറല്‍ സെക്രട്ടറിയുടെ വോട്ട് ആര്‍ക്കായിരുന്നു എന്നു പറയേണ്ടകാര്യമില്ല,…

6 hours ago

കാന്‍ ഫെസ്റ്റിവലില്‍ ക്രിസ്തുവിന്റെ ചിത്രമുള്ള വസ്ത്രവുമായി ഡൊമിനിക്കന്‍ നടി|

ഫ്രാന്‍സിലെ കാന്‍ ഫെസ്റ്റില്‍ തണ്ണിമത്തന്‍ ബാഗുയര്‍ത്തിയത് ഒരു പക്ഷേ മലയാളികള്‍ മാത്രമേ പെരുപ്പിച്ചു കണ്ട് ചര്‍ച്ച ചെയ്തിട്ടുള്ളൂ. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍…

7 hours ago

ബിജെപി ജില്ലാ കമ്മറ്റി നടത്തിയ കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ചില്‍ പോലീസ് അതിക്രമം ! നിരവധി പ്രവർത്തകർക്ക് പരിക്ക് ! പക്വതയെത്താത്ത മേയര്‍ നഗരത്തെ ഇല്ലാതാക്കുകയാണെന്ന് തുറന്നടിച്ച് ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.വി.രാജേഷ്

തലസ്ഥാന നഗരിയിലെ വെള്ളപ്പൊക്ക കെടുതിയും പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതില്‍ സമ്പൂർണ്ണ പരാജയമായ നഗരസഭാ ഭരണത്തിനെതിരെ ബിജെപി ജില്ലാ കമ്മറ്റി നടത്തിയ…

7 hours ago