തിരുവനന്തപുരം: കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരായ കോഴ ആരോപണത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന് കോഴിക്കോട് കളക്ടറോട് റിപ്പോര്‍ട്ട് തേടി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സ്ഥാനാര്‍ഥികള്‍ കള്ളപ്പണവും മദ്യവും അനധികൃതമാര്‍ഗങ്ങളും സ്വീകരിക്കുന്നതായി സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ബുധനാഴ്ച വാര്‍ത്ത പുറത്തുവിട്ടിരുന്നു. എം കെ രാഘവനടക്കം രാജ്യത്തെ വിവിധ പാര്‍ട്ടികളില്‍പ്പെട്ട പതിനഞ്ച് എം പിമാരുമായും മൂന്നു നേതാക്കളുമായും ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഒളിക്യാമറ ദൃശ്യങ്ങള്‍ എന്ന് അവകാശപ്പെട്ടാണ് ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്.
ഒരു കമ്പനിയുടെ പേരില്‍ നടത്തുന്ന ഇടപാടിന് കോടികളുടെ കമ്മീഷന് നല്‍കാമെന്ന വാഗ്ദാനത്തില്‍ എം കെ രാഘവനടക്കം പതിനഞ്ചുപേര്‍ താത്പര്യം കാട്ടിയെന്നും ചാനല്‍ ആരോപിച്ചിരുന്നു.
കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ ചീമേനി സ്വദേശിനി വി.വി. മാധവി (72) മരിച്ച സംഭവത്തിൽ ചികിത്സാപിഴവ്…
ഭാരതിയ സൈന്യം, ഓപ്പറേഷൻ സിന്ദൂർ, റാഫേൽ യുദ്ധവിമാനങ്ങൾ എന്നിവയെക്കുറിച്ച് ഹിമാചൽ പ്രദേശ് നിയമസഭയിൽ മന്ത്രി ജഗത് സിങ് നേഗി നടത്തിയ…
മണിപ്പൂരിനെയും അസമിലെ ബരാക് താഴ്വരയെയും ബന്ധിപ്പിക്കുന്ന ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. അലയൻസ് എയർ…
സുപ്രീം കോടതിയുടെ ഒറ്റത്തവണ അനുമതി ഉണ്ടായിരുന്നിട്ടും തമിഴ്നാട്ടിലെ മധുര തിരുപ്പറങ്കുൻട്രം കുന്നിലെ വിവാദ ദീപത്തൂണിൽ ഇത്തവണ കാർത്തിക ദീപം തെളിയിച്ചില്ല.…
വിദ്യാർത്ഥികളുടെ ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിനായി സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള പ്രാഥമിക രൂപരേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി; ആദ്യഘട്ടത്തിൽ ലോവർ പ്രൈമറി…
വാട്സ്ആപ്പ് വെബിലൂടെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ…