India

പാക് അതിർത്തിയിലെ സംഘര്‍ഷം; പൊതുതെരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ലഖ്നോ: പാകിസ്ഥാൻ അതിർത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുതെരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി ഉത്തര്‍പ്രദേശിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം കാരണം തെരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാകിസ്ഥാന്‍ പിടികൂടിയ വ്യോമസേന പൈലറ്റിനെ ഇന്ത്യക്ക് കൈമാറുന്ന ദിവസത്തിലാണ് തെരഞ്ഞെടുപ്പ് മേധാവി ഇക്കാര്യം അറിയിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ രാജ്യത്തിനകത്തുള്ള സ്വത്തുക്കള്‍ക്ക് പുറമേ വിദേശത്തുള്ള സ്വത്ത് വിവരങ്ങളും പുറത്തുവിടേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു. ആദായ നികുതി വകുപ്പ് അത് പരിശോധിക്കും. തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമായ ഈ വിവരങ്ങളില്‍ വല്ല പൊരുത്തക്കേടും കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി

admin

Recent Posts

രാത്രി 9 മണിക്കു ശേഷം അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളും വേണ്ട ! രാത്രി10 നും 2 ഇടയ്ക്ക് വൈദ്യുതി ക്രമീകരണം; വൈദ്യുതി ലാഭിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി കെഎസ്ഇബി

കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി. രാത്രി 9 മണി കഴിഞ്ഞാൽ അലങ്കാര…

31 mins ago

‘ഒരു രക്തഹാരം കുട്ടിയെ അണിയിക്കുന്നു… തിരിച്ച് ഇങ്ങോട്ടും. ചടങ്ങു കഴിഞ്ഞു’ ഇമ്മാതിരി വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി

ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം… ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു വിവാഹമായി കാണാനാവില്ല.…

2 hours ago

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചത് ഉദ്യോഗസ്ഥർ നന്നായി പരിശ്രമിച്ചതിനാല്ലെന്ന് ജില്ലാ കളക്ടർ ! മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച ഉദ്യോഗസ്ഥരെ അനുമോദിച്ചു

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച വിവിധ നോഡൽ ഓഫീസർമാരെയും അസിസ്റ്റന്റ് നോഡൽ…

3 hours ago