India

ജമ്മു കശ്മീരിലെ സദ്ദൽ ഗ്രാമത്തിൽ ആദ്യമായി വൈദ്യുതി എത്തി: മോദി സർക്കാരിന് കൈകൂപ്പി നന്ദിപറഞ്ഞ് ജനങ്ങൾ

ഉധംപുർ: ജമ്മു കശ്മീരിലെ ഉധംപുരിലെ സദ്ദൽ ഗ്രാമത്തിൽ ആദ്യമായി വൈദ്യുതി എത്തിയതിൽ നരേന്ദ്ര മോദി സർക്കാരിന് നന്ദി അറിയിച്ച് ജനങ്ങൾ. സ്വാതന്ത്ര്യം കിട്ടി 75 വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ വൈദ്യുതി എത്തിയത്. കേന്ദ്ര സർക്കാരിന്റെ യുണൈറ്റഡ് ഗ്രാന്റ്സ് പദ്ധതി പ്രകാരമാണ് ഇവിടെ വൈദ്യുതി കിട്ടിയത്.

ഇതേത്തുടർന്നാണ് തങ്ങൾക്ക് ആദ്യമായി വൈദ്യുതി ലഭ്യമാക്കിയ നരേന്ദ്ര മോദി സർക്കാരിന് നന്ദി പറഞ്ഞു ജനങ്ങൾ രംഗത്ത് വന്നത്. വൈദ്യുതിവത്കരണം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയരാൻ വലിയ തോതിൽ സഹായിക്കുമെന്നും, ഇതുവരെ മെഴുകുതിരി വെളിച്ചത്തിലും റാന്തൽ വെളിച്ചത്തിലുമായിരുന്നു കുട്ടികളുടെ പഠനമെന്നും ഗ്രാമീണ അധ്യാപകർ പറഞ്ഞു.

അതേസമയം വൈദ്യുതിക്ക് വേണ്ടിയുള്ള തലമുറകളുടെ കാത്തിരിപ്പാണ് യാഥാർത്ഥ്യമായിരിക്കുന്നതെന്ന് ഗ്രാമവാസികൾ വാർത്താ ഏജൻസിയോട് പറഞ്ഞു. ഗ്രാമത്തിൽ വൈദ്യുതി ലഭ്യമാക്കിയതിന് കേന്ദ്ര സർക്കാരിനും പ്രാദേശിക ഭരണകൂടത്തിനും വൈദ്യുതി വകുപ്പിനും നന്ദി അറിയിക്കുന്നതായി ഗ്രാമമുഖ്യർ വ്യക്തമാക്കി.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ത്രിതല പഞ്ചായത്ത് സംവിധാനം കാര്യക്ഷമമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് സദ്ദലിൽ വൈദ്യുതി ലഭ്യമാക്കാനുള്ള തീരുമാനം ഉണ്ടായത്. കേന്ദ്ര സർക്കാർ ഫണ്ടിൽ നിന്നും വെറും 10.28 ലക്ഷം രൂപ മുടക്കിയാണ് ഗ്രാമത്തിൽ വൈദ്യുതീകരണം പൂർത്തിയാക്കിയതെന്ന് ഉധംപുർ വൈദ്യുതി വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ ജാവേദ് ഹുസൈൻ അക്തർ വിശദീകരിച്ചു.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

6 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

9 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

9 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

9 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

9 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

10 hours ago