Electricity reform; The Center has sanctioned crores of loans to 12 states including Kerala
ദില്ലി: വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾ നടപ്പാക്കാൻ കോടികളുടെ വായ്പാനുമതി നൽകി കേന്ദ്രസർക്കാർ. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങൾക്കാണ് 66,413 കോടി രൂപയുടെ വായ്പാനുമതി നൽകിയിരിക്കുന്നത്. 2021-22 ലെ ബജറ്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച പദ്ധതി 2024-25 സാമ്പത്തിക വർഷം വരെയാണ് നടപ്പാക്കുന്നത്. ഈ പദ്ധതി അനുസരിച്ച്, സംസ്ഥാന ജിഡിപിയുടെ അര ശതമാനം വരെ സംസ്ഥാനങ്ങൾക്ക് വായ്പയെടുക്കാൻ സാധിക്കും.
ഊർജ്ജമന്ത്രാലയത്തിന്റെ ശുപാർശ പ്രകാരമാണ് കേരളം അടക്കമുള്ള 12 സംസ്ഥാനങ്ങൾക്ക് ധനമന്ത്രാലയം വായ്പാനുമതി നൽകിയിരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്ക് 1.43 ലക്ഷം കോടി രൂപയാണ് കേന്ദ്രം അനുവദിക്കുന്നത്. പദ്ധതി പ്രകാരം, 2021-22, 2022-23 വർഷങ്ങളിലേക്കായി ഏറ്റവും തുക വായ്പയെടുക്കാൻ അനുമതിയുള്ളത് പശ്ചിമ ബംഗാളിലാണ്. 15,263 കോടി രൂപ വരെയാണ് പശ്ചിമ ബംഗാളിന് വായ്പയെടുക്കാൻ സാധിക്കുക. രാജസ്ഥാന് 11,308 കോടി രൂപയും, ആന്ധ്രപ്രദേശിന് 9,574 കോടി രൂപയുമാണ് വായ്പാനുമതി. അതേസമയം, 8,323 കോടി രൂപ വരെ കേരളത്തിന് വായ്പയെടുക്കാം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…