Wednesday, May 15, 2024
spot_img

വൈദ്യുതി പരിഷ്കാരം; കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങൾക്ക് കോടികളുടെ വായ്പാനുമതി നൽകി കേന്ദ്രം

ദില്ലി: വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾ നടപ്പാക്കാൻ കോടികളുടെ വായ്പാനുമതി നൽകി കേന്ദ്രസർക്കാർ. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങൾക്കാണ് 66,413 കോടി രൂപയുടെ വായ്പാനുമതി നൽകിയിരിക്കുന്നത്. 2021-22 ലെ ബജറ്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച പദ്ധതി 2024-25 സാമ്പത്തിക വർഷം വരെയാണ് നടപ്പാക്കുന്നത്. ഈ പദ്ധതി അനുസരിച്ച്, സംസ്ഥാന ജിഡിപിയുടെ അര ശതമാനം വരെ സംസ്ഥാനങ്ങൾക്ക് വായ്പയെടുക്കാൻ സാധിക്കും.

ഊർജ്ജമന്ത്രാലയത്തിന്റെ ശുപാർശ പ്രകാരമാണ് കേരളം അടക്കമുള്ള 12 സംസ്ഥാനങ്ങൾക്ക് ധനമന്ത്രാലയം വായ്പാനുമതി നൽകിയിരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്ക് 1.43 ലക്ഷം കോടി രൂപയാണ് കേന്ദ്രം അനുവദിക്കുന്നത്. പദ്ധതി പ്രകാരം, 2021-22, 2022-23 വർഷങ്ങളിലേക്കായി ഏറ്റവും തുക വായ്പയെടുക്കാൻ അനുമതിയുള്ളത് പശ്ചിമ ബംഗാളിലാണ്. 15,263 കോടി രൂപ വരെയാണ് പശ്ചിമ ബംഗാളിന് വായ്പയെടുക്കാൻ സാധിക്കുക. രാജസ്ഥാന് 11,308 കോടി രൂപയും, ആന്ധ്രപ്രദേശിന് 9,574 കോടി രൂപയുമാണ് വായ്പാനുമതി. അതേസമയം, 8,323 കോടി രൂപ വരെ കേരളത്തിന് വായ്പയെടുക്കാം.

Related Articles

Latest Articles