NATIONAL NEWS

അത്ര നിസ്സാരമല്ല, ഇന്ത്യൻ നിരത്തുകളിൽ അനുമതി ലഭിക്കാൻ..! ടെസ്ലയുടെ ഇന്ത്യൻ രംഗപ്രവേശനത്തെക്കുറിച്ച് തുറന്നടിച്ച് ഇലോൺ മസ്‌ക്

ദില്ലി: ഇന്ത്യൻ നിരത്തുകളിലേയ്ക്ക് അനുമതി ലഭിക്കുക അത്ര നിസ്സാരമായ കാര്യമല്ലെന്ന് ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌ക് (Elon Musk). ഇന്ത്യയിൽ നിയമങ്ങൾ കർശനമാണ്. നികുതിയുടെ കാര്യങ്ങളിലടക്കം സർക്കാരുമായി ചർച്ച നടത്തുന്നുണ്ടെന്നും മസ്‌ക് വ്യക്തമാക്കി. ടെസ്ലയുടെ ഇന്ത്യൻ പ്രവേശനത്തെ കുറിച്ച് ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് ഉത്തരമായാണ് അദ്ദേഹം ഇക്കാര്യം ട്വിറ്ററിൽ കുറിച്ചത്.

എന്നാൽ രാജ്യത്തെ നിരത്തുകളിലേയ്‌ക്ക് ടെസ്ലയെ അവതരിപ്പിക്കുമെന്ന് ഇലോൺ മസ്‌ക് നേരത്തെ അറിയിച്ചിരുന്നു. ലോകത്തിലെ മറ്റ് രാജ്യങ്ങളിലെ പോലെ അത്ര എളുപ്പമല്ല, ഇന്ത്യയിൽ വാഹനം അവതരിപ്പിക്കാൻ. ഇവിടെ നികുതി അടക്കമുള്ള കാര്യങ്ങളും, നിയമങ്ങളും കർശനമാണ്. അതുകൊണ്ട് തന്നെയാണ് ഈ വർഷം ഇന്ത്യയിലേയ്‌ക്ക് ടെസ്ല കാറുകൾ എത്തുന്നതിനെ കുറിച്ച് ഇനിയും വ്യക്തത ലഭിക്കാത്തത്. എന്തായാലും കാറുകൾ ഇന്ത്യയിൽ എത്തിച്ചിരിക്കും എന്നും ഇലോൺ മസ്‌ക് കൂട്ടിച്ചേർത്തു. 2021 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെസ്ല സ്ഥാപകൻ ചർച്ച നടത്തിയിരുന്നു. നികുതി ഇളവ് അടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രിയോട് ചോദിച്ചറിഞ്ഞതായി ഇലോൺ മസ്‌ക് അറിയിച്ചിരുന്നു.

നിലവിൽ രാജ്യത്തെ വാഹന നിർമ്മാതാക്കൾ ചിപ്പ് ക്ഷാമം നേരിടുന്നതിനാൽ ടെസ്ലയുടെ രംഗപ്രവേശനത്തെ കുറിച്ചും വിൽപനയെ കുറിച്ചും ആശങ്കകൾ നിലനിന്നിരുന്നു. ടെസ്ലയുടെ ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ എത്തുന്നത് രാജ്യത്തെ മറ്റ് ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് വെല്ലുവിളിയാണെന്നും, ടെസ്ല കാറുകൾക്ക് സംവരണം നൽകുന്നതിനെ കുറിച്ചും മറ്റ് വാഹന നിർമ്മാതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ എല്ലാ വാഹന നിർമ്മാതാക്കളുടെയും ആവശ്യം പരിഗണിച്ചും, വാഹന വിപണിയിൽ ഇന്ത്യയുടെ ഭാവിയെ കുറിച്ചും ചിന്തിച്ചായിരിക്കും ഒരു തീരുമാനമെടുക്കുക എന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ അറിയാൻ സാധിക്കുമെന്നും ഇലോൺ മസ്‌ക് ചൂണ്ടിക്കാട്ടി.

B4 Admin

Recent Posts

സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്നുള്ള മാറ്റം അറിയാതെയാണ് കോടിയേരി മരിച്ചതെന്ന് വെളിപ്പെടുത്തൽ: പിണറായിക്കെതിരെ ഭാര്യാസഹോദരൻ

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…

5 hours ago

കലാപഭൂമിയിൽ കരുതലിന്റെ കരങ്ങളുമായി ആർ.എസ്.എസ്: മണിപ്പൂരിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കാൻ ദേശീയ ദൗത്യം

നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…

5 hours ago

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകം: പ്രധാന പ്രതി ഹാപ്പി ബഹ്മാൻ പിടിയിൽ!

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്…

5 hours ago

ബാലിയിൽ 50 അടി ഉയരത്തിൽ ഗണേശ വിഗ്രഹം: 126 കലാകാരന്മാരുടെ കരവിരുതിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടി സനാതന പൈതൃകം!

ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിലെ ജിയാന്യാറിൽ ഉയർന്ന അമ്പത് അടിയിലധികം ഉയരമുള്ള ഭഗവാൻ ഗണേശന്റെ ഭീമൻ ശിൽപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി ഗിന്നസ്…

5 hours ago

നിറം വർധിപ്പിക്കാൻ ഉപയോഗിച്ച ക്രീമിൽ കൊടുംവിഷം! 17കാരിയുടെ വൃക്കകൾക്ക് ഗുരുതര തകരാർ: മെർക്കുറി കണ്ടെത്തിയത് 12,500 പി.പി.എം

സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…

9 hours ago

അയ്യപ്പ ഭക്തന് ഐടി കമ്പനിയിൽ പ്രവേശന വിലക്ക്: ഹൈദരാബാദിൽ ടി.സി.എസ് ജീവനക്കാരന് നേരെ മതവിവേചനമെന്ന് ആരോപിച്ച് വൻ പ്രതിഷേധം!

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…

20 hours ago