Elon Musk's dream of being the head of Twitter is over; Musk decided to step down; Twitter announces female CEO
മൈക്രോബ്ലോഗ്ഗിങ് സൈറ്റായ ട്വിറ്ററിന്റെ സി ഇ ഒ സ്ഥാനത്ത് നിന്നും താൻ പടിയിറങ്ങുന്നതായി എലോൺ മസ്‌ക്. ട്വിറ്ററിന്റെ പുതിയ സിഇഒ വനിതയായിരിക്കുമെന്നും അദ്ദേഹം സൂചന നൽകി. ട്വീറ്റിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ആറാഴ്ചക്കകം പുതിയ സിഇഒ ചുമതലയേൽക്കുമെന്നും അദ്ദേഹം അറിയിച്ചു. കമ്പനിയുടെ പ്രോഡക്റ്റ്, സോഫ്റ്റ്‌വെയർ വിഭാഗങ്ങളുടെ ചുമതലക്കാരനായ ചീഫ് ടെക്നോളജി ഓഫീസർ മാത്രമായി മസ്ക് തുടരുമെന്നാണ് സൂചന. 2022 ഒക്ടോബർ 27 നാണ് ശതകോടീശ്വരനായ മസ്‌ക് ട്വിറ്ററിന്റെ തലപ്പത്ത് എത്തിയത്. 44 ബില്യൺ ഡോളറിന് ട്വിറ്ററിനെ ഏറ്റെടുക്കുന്ന വമ്പൻ ഡീലിലൂടെയാണ് മസ്‌ക് സമൂഹമദ്ധ്യമ കമ്പനിയായ ട്വിറ്ററിനെ സ്വന്തമാക്കിയത്.
ഏറ്റെടുക്കലിന് ശേഷം എലോൺ മസ്‌ക് നടത്തിയ പല പരിഷ്‌കാരങ്ങളും വിവാദമായിരുന്നു. ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത നടപടികൾ അദ്ദേഹം സ്വീകരിച്ചിരുന്നു. എതിർപ്പുകളും വിമർശനങ്ങളും വ്യാപകമായപ്പോൾ താൻ സിഇഒ സ്ഥാനത്ത് തുടരണമോ എന്നത് സംബന്ധിച്ച് അദ്ദേഹം ഓൺലൈൻ പോൾ നടത്തിയിരുന്നു. പോളിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും മസ്‌ക് ഒഴിയണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. അതിനു ശേഷമാണ് പുതിയ സിഇഒ യെ കണ്ടെത്തിയാൽ സ്ഥാനമൊഴിയുമെന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയത്
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…