Elsi is subjected to vigilance test
കോട്ടയം : കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത എംജി സർവകലാശാല സെക്‌ഷൻ അസിസ്റ്റന്റ് സി.ജെ.എൽസിയെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. സിൻഡിക്കേറ്റ് തീരുമാനത്തെത്തുടർന്ന് പ്രൊ വൈസ് ചാൻസലറാണ് പിരിച്ചുവിട്ടതായി ഉത്തരവിറക്കിയത്.
മാർക്ക് ലിസ്റ്റ് വിതരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയതിനെത്തുടർന്ന് വിജലൻസ് എൽസിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് സസ്പെൻഡ് ചെയ്യുകയുമായിരുന്നു. അന്വേഷണം നടത്തുന്നതിന് സിൻഡിക്കേറ്റ് നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൽസിയെ പിരിച്ചുവിട്ടത്.
എൽസിയുടെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയും അധികാര ദുർവിനിയോഗവും ഗൗരവമായ ക്രമക്കേടുകളും പെരുമാറ്റ ദൂഷ്യവും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട് . 2 വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ എംബിഎ പരീക്ഷയുടെ മാർക്ക് തിരുത്തി,വിദ്യാർത്ഥികളെ വിജയിപ്പിക്കുന്നതിനായാണ് ക്രമക്കേട് നടത്തിയത്. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് സിൻഡിക്കേറ്റ് എൽസിക്കു കാരണം കാണിക്കൽ നോട്ടിസ് നൽകി. എൽസി നൽകിയ മറുപടി തൃപ്തിപകരമല്ലാത്തതിനാൽ സർവീസിൽനിന്നു പിരിച്ചുവിടാൻ പ്രൊ വൈസ് ചാൻസലറോട് സിൻഡിക്കേറ്റ് നിർദേശം നൽകുകയായിരുന്നു. തുടർന്നു പിരിച്ചുവിട്ടതായി അറിയിച്ച് റജിസ്ട്രാർ ഡോ.ബി.പ്രകാശ് കുമാർ ഉത്തരവിറക്കി.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…