ഇടുക്കി: കേരളത്തിലെ ജല നിരപ്പുകള്‍ ഇനി മഴയില്‍ നിറഞ്ഞു കവിയില്ല. കേന്ദ്ര ജലക്കമ്മിഷന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകള്‍ക്കായി അടിയന്തര കര്‍മ പദ്ധതി തയാറാക്കി.
വൈദ്യുതി ബോര്‍ഡ് നിയന്ത്രിക്കുന്ന ഇരുപത്തിനാല് അണക്കെട്ടുകളുടെയും എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ കേന്ദ്ര ജലക്കമ്മിഷനും ദുരന്തരനിവാരണ അതോറ്റിക്കും സമര്‍പ്പിച്ചു. പ്രളയപാഠം ഉള്‍ക്കൊണ്ടാണ് വൈദ്യുതി ബോര്‍ഡിന്റെ നടപടി.
കഴിഞ്ഞമാസം പത്തിന് ചേര്‍ന്ന എന്‍ജിനീയര്‍മാരുടെ യോഗം അണക്കെട്ടുകളുടെ സുരക്ഷ സംവിധാനങ്ങള്‍ വിലയിരുത്തി. പെരിങ്ങല്‍ക്കുത്ത് ഡാം ഒഴികെ മറ്റെല്ലാ ഡാമുകളുടെയും സ്ലൂയിസ് വാല്‍വുകളും ഷട്ടറുകളും പ്രവര്‍ത്തനക്ഷമമാണ്. ഇടുക്കി അടക്കം വൈദ്യുതി ബോര്‍ഡ് നിയന്ത്രിക്കുന്ന 24 അണക്കെട്ടുകളുടെയും എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയാറാക്കി ജലക്കമ്മിഷനെ അറിയിച്ചുകഴിഞ്ഞു. ഇതില്‍ 16 അണക്കെട്ടുകളുടെ ഇഎപി കമ്മിഷന്‍ അംഗീകരിച്ചിട്ടുണ്ട്.
പ്രധാന ജലവൈദ്യുത പദ്ധതി പ്രദേശങ്ങളില്‍ 16 സാറ്റലൈറ്റ് ഫോണുകളും ഏര്‍പ്പെടുത്തി. മേയ് 31 ന് ചേര്‍ന്ന ഫുള്‍ബോര്‍ഡ് യോഗം കാലവര്‍ഷത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നടപടികള്‍ അംഗീകരിച്ചു. ഇവ സര്‍ക്കാരിന്റെ അംഗീകാരത്തിനായി അയച്ചു.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…