India

‘ഇന്ത്യക്കാരുടെ തൊലിയുടെ നിറം നോക്കി ജോലിക്ക് നിയമിക്കൽ’; വംശീയ അധിക്ഷേപം വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് തായ്‌വാൻ തൊഴിൽ മന്ത്രി

തായ്പേയ്: ഇന്ത്യക്കാർക്കെതിരെ നടത്തിയ വംശീയ അധിക്ഷേപം വിവാദമായതോടെ മാപ്പുപറഞ്ഞ് തായ്‌വാൻ തൊഴിൽ മന്ത്രി ഹ്‌സു മിംഗ്-ചുൻ. കുടിയേറ്റ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി അവര്‍ നടത്തിയ പ്രസ്താവന വംശീയമാണെന്നുള്ള വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഭാരതത്തിലെ വടക്കുകിഴക്കൻ മേഖലയിൽ നിന്ന് തൊഴിലാളികളെ നിയമിക്കാനാണ് തൊഴിൽ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നായിരുന്നു മന്ത്രി ഹ്‌സു മിംഗ്-ചുൻ പറഞ്ഞത്. വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ഭാരതീയരുടെ ചർമ്മത്തിന്റെ നിറവും അവരുടെ ഭക്ഷണ ശീലങ്ങളും തായ്‌വാനിന് സമാനമാണെന്നും അവർ ചൂണ്ടിക്കാട്ടി. കാർഷിക-നിർമ്മാണ മേഖലയിൽ വിദ​ഗ്ധരായ ക്രിസ്ത്യാനികളാണ് വടക്കുകിഴക്കൻ മേഖലയിലുള്ളതെന്നും തായ്വാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തലുകൾ പരാമർശിച്ച് മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ മനുഷ്യന്റെ തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിൽ ജോലിക്ക് നിയമിക്കുന്നുവെന്ന തരത്തിൽ തായ്‌വാൻ മന്ത്രി നടത്തിയ പ്രസ്താവന വലിയ വിവാദമാകുകയായിരുന്നു. വിമർശനങ്ങൾ കടുത്തതോടെ, തന്റെ അഭിപ്രായ പ്രകടനത്തിൽ അവർ ഖേദം പ്രകടിപ്പിച്ചു. തുല്യതയും സമത്വവുമുള്ള തൊഴിൽ നയങ്ങളാണ് തായ്‌വാൻ ലക്ഷ്യമിടുന്നതെന്നും സ്വദേശികളോടും വിദേശികളോടും വിവേചനരഹിതമായി പെരുമാറുകയെന്നതാണ് ലക്ഷ്യം. ഭാരതീയരായ തൊഴിലാളികളുടെ കഴിവുകളെ ഉയർത്തിക്കാട്ടാനാണ് ശ്രമിച്ചത്. എന്നാൽ അത് വിവേചനപരമായ പരാമർശമായി മാറുകയായിരുന്നു എന്നും തൊഴിൽ മന്ത്രി വ്യക്തമാക്കി.

Anandhu Ajitha

Recent Posts

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…

1 minute ago

ശബരിമല സ്വർണക്കൊള്ള! എൻ.വാസുവും മുരാരി ബാബുവുമുൾപ്പെടെ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…

2 hours ago

ആൾക്കൂട്ട കൊലപാതങ്ങളുടെ തലസ്ഥാനമായി മാറുന്നോ കേരളം ?

കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…

2 hours ago

ബോണ്ടി ബീച്ച് മുതൽ പഹൽഗാം വരെ : ഒരു കേരളാ സ്റ്റോറി!!!

ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…

2 hours ago

ഉസ്മാൻ ഹാദി വധം ! ബംഗ്ലാദേശിൽ കലാപം ! മാദ്ധ്യമ സ്ഥാപനങ്ങൾക്ക് തീയിട്ട് കലാപകാരികൾ

ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…

3 hours ago

എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കാലിടർച്ച !പദ്ധതിയുടെ പ്രാഥമികാനുമതി റദ്ദാക്കി ഹൈക്കോടതി

കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…

3 hours ago