തിരുവനന്തപുരം: എമ്പുരാൻ സിനിമയുടെ റീസെൻസറിൽ 24 മാറ്റങ്ങൾ ഉള്ളതായി റിപ്പോർട്ട്. ഏറ്റവും കൂടുതൽ വെട്ടിമാറ്റിയത് വില്ലൻ കഥാപാത്രത്തിന്റെ സംഭാഷണമാണെന്ന് സൂചന. നേരത്തെ 17 സീനുകൾ ഒഴിവാക്കിയെന്നായിരുന്നു റിപ്പോർട്ട്. വൈകുന്നേരം ആറുമണിയോടെ പൂർണ്ണമായും പുതിയ പതിപ്പ് തീയറ്ററുകളിലെത്തും. വിദേശത്തെ തീയറ്ററുകളിൽ പഴയ പതിപ്പ് തന്നെയാകും പ്രദർശിപ്പിക്കുക.
വില്ലൻ കഥാപാത്രത്തിന്റെ പേര് ബജ്‌രംഗി എന്നതിൽ നിന്ന് ബൽദേവ് എന്നാക്കി മാറ്റിയിരുന്നു. നന്ദി കാർഡിൽ നിന്ന് സുരേഷ്‌ഗോപിയുടെ പേര് മാറ്റി. പേര് മാറ്റണമെന്ന് സുരേഷ്‌ഗോപി ആവശ്യപ്പെട്ടതായാണ് സൂചന. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കാണിക്കുന്ന ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര ഭീകര വിരുദ്ധ ഏജൻസിയായ എൻ ഐ എയുടെ മുദ്ര ഉപയോഗിക്കുന്ന ഭാഗങ്ങളും നീക്കും. മുദ്ര ഉപയോഗിച്ചതിൽ ഏജൻസി നിയമനടപടികളിലേക്ക് കടന്നിരുന്നു. പുതിയ പതിപ്പിൽ സിനിമയുടെ ദൈർഘ്യത്തിൽ 2 മിനിറ്റ് 8 സെക്കന്റിന്റെ കുറവ് വരുമെന്നാണ് സൂചന.
അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിനിമയുടെ ചില ഭാഗങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനം ടീം എമ്പുരാൻ ഒരുമിച്ചെടുത്തതാണെന്നും മോഹൻലാൽ അടക്കം എല്ലാവർക്കും ചിത്രത്തിന്റെ കഥയെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചു. ചിത്രം റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനത്തിൽ തിരക്കഥാകൃത്ത് മുരളീഗോപിക്ക് അതൃപ്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…
കൊച്ചി: സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക്…
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…