സുരക്ഷാസേന വധിച്ച കമ്മ്യൂണിസ്റ്റ് ഭീകര നേതാക്കൾ
അമരാവതി : ആന്ധ്രപ്രദേശിലുണ്ടായ ഏറ്റുമുട്ടലിൽ വനിത നേതാവ് ഉൾപ്പെടെ മൂന്ന് ഉന്നത കമ്മ്യൂണിസ്റ്റ് ഭീകര നേതാക്കളെ വധിച്ച് സുരക്ഷാസേന. അല്ലൂരി സീതാറാംരാജു ജില്ലയിലെ മരേഡുമില്ലി വനത്തിൽ വച്ചാണ് ഇന്ന് സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
സുരക്ഷാസേനയുമായി ഉള്ള ഏറ്റുമുട്ടലിൽ കമ്മ്യൂണിസ്റ്റ് ഭീകര സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗം ഗജാർല രവി എന്ന ഉദയ് കൊല്ലപ്പെട്ടു. ഉന്നത വനിത മാവോയിസ്റ്റ് നേതാവ് അരുണ എന്ന രവി വെങ്കട ചൈതന്യ, മറ്റൊരു അജ്ഞാത മാവോയിസ്റ്റ് നേതാവ് എന്നിവരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഒഡീഷ അതിർത്തിയിലുള്ള ഛത്തീസ്ഗഡിലെ ഗരിയബന്ദിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗം പ്രതാപ്റെഡ്ഡി രാമചന്ദ്ര റെഡ്ഡി എന്ന ചലപതിയുടെ ഭാര്യയായിരുന്നു അരുണ.
മാരേടുമില്ലി പോലീസ് പരിധിയിലുള്ള ദേവിപട്ടണം വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ നടത്തിയതെന്ന് പോലീസ് അറിയിച്ചുഎലൈറ്റ് ഗ്രേഹൗണ്ട്സ് യൂണിറ്റ് ആണ് ഓപ്പറേഷന് നേതൃത്വം നൽകിയത്.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…