കാസർകോഡ്: എൻഡോസൾഫാൻ ദുരിത ബാധിതരായ രണ്ട് കുട്ടികൾ കൂടി മരിച്ചു.കാസർകോട്ടെ അജാനൂരിലെ മൊയ്തുവിന്റെ മകൻ 11 വയസുള്ള മുഹമ്മദ് ഇസ്മയിൽ, അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകൾ അഞ്ച് വയസുകാരി അമേയ എന്നിവരാണ് മരിച്ചത്. കർണാടകയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മുഹമ്മദ് ഇസ്മയിലിന്റെ മരണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വച്ചാണ് അമേയ മരിച്ചത്.
എൻഡോസൾഫാൻ ദുരിത ബാധിതർക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് രണ്ട് കുട്ടികളുടെ മരണങ്ങൾ. ഒന്നര വർഷമായി വിളിച്ച് ചേർക്കാത്ത റമഡിയൽ സെൽ യോഗം ചേരണമെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കുറച്ച് കാലമായി സമരത്തിലാണ്. എന്നാൽ ആരോഗ്യ മന്ത്രി അടക്കമുള്ളവർ മുഖം തിരിക്കുന്നുവെന്നാണ് സമരക്കാരുടെ പരാതി
അതസമയം സാമൂഹ്യ സുരക്ഷാമിഷന് മുഖേന പെന്ഷന് ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാൻ നേരത്തെ മന്ത്രി സഭായോഗം തീരുമാനിച്ചിരുന്നു. 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കാണ് ഇതുവഴി സഹായം കിട്ടുക. ന് വര്‍ഷങ്ങളിലും ഈ ധനസഹായം അനുവദിച്ചിരുന്നു.
ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര് അറസ്റ്റിലായി. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി…
വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan
ദില്ലി : പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെന്ന്…
ആലപ്പുഴ : പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരുമെന്നതിനാൽ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ…
തിരുവനന്തപുരം: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകൻ. ഫ്രീലാൻസ്…
കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress