Saturday, October 3, 2026

ബൈക്കപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: ബൈക്കപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓമശ്ശേരി പുത്തൂർ നടമ്മൽപൊയിൽ കൊയിലാട്ട് ഖാദർ- റാബിയ ദമ്പതികളുടെ മകൻ മുഹമ്മദ് റഹീസ് ആണ് മരിച്ചത്.

ഒരാഴ്ച മുമ്പ് തിരുവമ്പാടി – ഓമശ്ശേരി റോഡിൽ വെച്ചാണ് ബൈക്കപകടത്തിൽ 21 കാരനായ ​റഹീസിന് ​ഗുരുതര പരിക്കേറ്റത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവമ്പാടിയിലെ ‘മൊബൈൽ മാർട്ട്’ സ്ഥാപനത്തിന്റെ ഉടമ റാഫിയുടെ സഹോദരനാണ് മരിച്ച റഹീസ്.

Related Articles

Latest Articles