ഐഎൻഎസ് ഹിമഗിരിയും ഐഎൻഎസ് ഉദയഗിരിയും
ദില്ലി : പ്രതിരോധമേഖലയിൽ ഇന്ത്യയുടെ സ്വാശ്രയത്വത്തിന് പുതിയ ഊർജ്ജം പകർന്ന് ഇന്ത്യൻ നാവികസേനക്ക് കരുത്തേകിക്കൊണ്ട് രണ്ട് അത്യാധുനിക യുദ്ധക്കപ്പലുകൾ കൂടി കമ്മീഷൻ ചെയ്തു. രാജ്യം തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് ഹിമഗിരിയും (INS Himgiri) ഐഎൻഎസ് ഉദയഗിരിയും (INS Udaygiri) കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ സാന്നിധ്യത്തിൽ നാവികസേനയുടെ ഭാഗമായി. പ്രോജക്ട് 17 ആൽഫയുടെ (P-17A) ഭാഗമായ നീലഗിരി ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റുകളാണ് ഈ രണ്ട് യുദ്ധക്കപ്പലുകളും. ഒരേ സമയം രണ്ട് പ്രമുഖ യുദ്ധക്കപ്പലുകൾ കമ്മിഷൻ ചെയ്യുന്നത് രാജ്യചരിത്രത്തിൽ ഇതാദ്യമായാണ്.
കപ്പലുകളുടെ 75% ഭാഗങ്ങളും രാജ്യത്തിനകത്ത് തന്നെ നിർമ്മിച്ചവയാണ്. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്ബിൽഡേഴ്സ് & എൻജിനീയേഴ്സ് ആണ് ഐഎൻഎസ് ഹിമഗിരി നിർമ്മിച്ചത്. അതേസമയം, മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്ബിൽഡേഴ്സ്ആണ് ഐഎൻഎസ് ഉദയഗിരിക്ക് രൂപം നൽകിയത്. നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോ (WDB) ആണ് ഈ രണ്ട് കപ്പലുകളുടെയും രൂപകൽപ്പന നിർവഹിച്ചത്.
മുൻകാല ഡിസൈനുകളെ അപേക്ഷിച്ച് കൂടുതൽ നൂതന സാങ്കേതികവിദ്യകളും മികച്ച രൂപകൽപ്പനയും ഈ കപ്പലുകൾക്കുണ്ട്. ഏകദേശം 6,700 ടൺ ഭാരമുള്ള ഇവ ശിവാലിക് ക്ലാസ് ഫ്രിഗേറ്റുകളേക്കാൾ വലുതും കൂടുതൽ ആകർഷകമായ രൂപകൽപ്പനയോട് കൂടിയതുമാണ്. കുറഞ്ഞ റഡാർ ക്രോസ് സെക്ഷൻ (radar cross-section) ഇവയെ ശത്രുറഡാറുകളിൽ നിന്ന് മറയ്ക്കാൻ സഹായിക്കുന്നു. ഡീസൽ എൻജിനുകളും ഗ്യാസ് ടർബൈനുകളും സംയോജിപ്പിച്ചുള്ള പ്രവർത്തനമാണ് ഇവക്ക് ഊർജ്ജം നൽകുന്നത്.
ഈ യുദ്ധക്കപ്പലുകളിൽ സൂപ്പർസോണിക് സർഫേസ്-ടു-സർഫേസ് മിസൈലുകൾ, ഇടത്തരം ദൂരപരിധിയുള്ള സർഫേസ്-ടു-എയർ മിസൈലുകൾ, 76 എംഎം എംആർ ഗൺ, കൂടാതെ 30 എംഎം, 12.7 എംഎം ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. അന്തർവാഹിനി ആക്രമണങ്ങളെ നേരിടാനുള്ള സംവിധാനങ്ങളും ഇവയിലുണ്ട്. ഏതൊരു സമുദ്ര ദൗത്യവും നിർവഹിക്കാൻ ശേഷിയുള്ള ഈ കപ്പലുകൾ കിഴക്കൻ കപ്പൽ പടയുടെ (Eastern Fleet) ഭാഗമാകും.
പ്രോജക്ട് 17 ആൽഫയിൽ നിർമ്മിക്കുന്ന ഏഴ് സ്റ്റെൽത്ത് ഫ്രിഗേറ്റുകളിൽ ഒന്നാണ് ഈ കപ്പലുകൾ. ഈ ശ്രേണിയിലെ ആദ്യ കപ്പലായ ഐഎൻഎസ് നീലഗിരി ഈ വർഷമാദ്യം കമ്മിഷൻ ചെയ്തിരുന്നു. ഇതോടെ മൂന്ന് ഫ്രിഗേറ്റുകളുള്ള ഒരു സ്ക്വാഡ്രൺ (squadron) ഇന്ത്യക്ക് സ്വന്തമായി. അടുത്തിടെ ഡീകമ്മിഷൻ ചെയ്ത മുൻഗാമികളായ യുദ്ധക്കപ്പലുകളുടെ പേരാണ് ഹിമഗിരിക്കും ഉദയഗിരിക്കും നൽകിയിരിക്കുന്നത്. കൂടാതെ, വാർഷിപ്പ് ഡിസൈൻ ബ്യൂറോയുടെ നൂറാമത്തെ കപ്പൽ എന്ന പ്രത്യേകതയും ഉദയഗിരിക്കുണ്ട്.
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…