Featured

എനർജി ഡ്രിങ്ക് കുടിച്ച് മരണം വിലയ്ക്ക് വാങ്ങിയ യുവാവ്

ഇന്ന് വിവിധ രുചികളിൽ എനർജി ഡ്രിങ്കുകൾ മാർക്കറ്റിൽ ലഭ്യമാണ്.
ഉണർവിനും, ഉന്മേഷത്തിനുമായി നമ്മൾ അത് കുടിക്കാറുമുണ്ട്.
അതിലെല്ലാം എന്തൊക്കെയാണ് ചേർത്തിരിക്കുന്നത് എന്നത് നമുക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങളാണ്.
എന്നാൽ, പണ്ട് കാലത്ത് ഇറങ്ങിയ ഒരു എനർജി ഡ്രിങ്കിൽ അടങ്ങിയിരുന്ന പ്രധാന ഘടകം കേട്ടാൽ ഒരുപക്ഷേ ആരും ഞെട്ടിപ്പോകും.
ഉന്മേഷം പകരാൻ നിർമ്മിച്ചിരിക്കുന്ന ആ പാനീയത്തിലെ പ്രധാന ചേരുവ റേഡിയമായിരുന്നു.( Radium ).
റേഡിയം ഉയർന്ന അളവിലുള്ള ഒരു റേഡിയോ ആക്ടീവ് മൂലകമാണ്, അത് അത്യന്തം അപകടകാരിയാണ്. അതിന്റെ തീവ്രമായ റേഡിയോ ആക്റ്റിവിറ്റി ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
ഇന്ന് റേഡിയേഷന്റെ ദൂഷ്യവശങ്ങളെ കുറിച്ച് വ്യക്തമായി നമുക്കറിയാം.
X- റെ, സ്കാനിംഗ് പോലുള്ള കാര്യങ്ങൾക്കാണ് റേഡിയേഷൻ ഉപയോഗിക്കുന്നത്.
എന്നാൽ പണ്ട് വൈദ്യശാസ്ത്രം അത്രയൊന്നും പുരോഗമിക്കാത്ത സമയത്ത് എല്ലാ രോഗങ്ങൾക്കുമുള്ള പ്രതിവിധിയായി സമ്പന്നർ കണ്ടിരുന്നത് ഈ റേഡിയം അടങ്ങിയ പാനീയമാണ്.

രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ അവർ ഉപയോഗിച്ചിരുന്ന ആ ഡ്രിങ്ക് പക്ഷേ അവരെ പതിയെ പതിയെ കൊല്ലുകയായിരുന്നു.
റാഡിത്തോർ (radithor) എന്നറിയപ്പെട്ടിരുന്ന അത് ചെറിയ 2 ഔൺസ് കുപ്പികളിലാണ് വിറ്റിരുന്നത്.
ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഓറഞ്ചിലെ ‘ബെയ്‌ലി റേഡിയം ലബോറട്ടറീസാ ‘ ണ് റാഡിത്തോറിന്റെ നിർമ്മാതാവ്.
വിലകൂടിയ ഈ ടോണിക്ക് ആളുകൾക്ക് ഊർജം പകരുകയും വിശപ്പില്ലായ്‌മ, ഹിസ്റ്റീരിയ, ഉറക്കമില്ലായ്മ എന്നിവയുൾപ്പെടെയുള്ള ഡസൻ കണക്കിന് രോഗങ്ങൾ സുഖപ്പെടുത്തുകയും ചെയ്യുമെന്ന് അവകാശപ്പെട്ടിരുന്നു.

അമേരിക്കയിലെ വളരെ പ്രശസ്തനും കോടീശ്വരനുമായ ഒരു ഗോൾഫ് കളിക്കാരനും സർവോപരി നല്ലൊരു സ്പോർട്സ് മാനുമായിരുന്നു എബനേസർ മക്ബർണി ബെയെഴ്സ്.
1927 -ലെ ഒരു ദിവസം ഒരു ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തതിനുശേഷം ട്രെയിനിൽ മടങ്ങുമ്പോൾ, എബൻ ബെയേഴ്‌സ്
ബെർത്തിൽ ഉറങ്ങാൻ കിടന്നു.
ഉറക്കത്തിൽ ബെർത്തിൽ നിന്ന് വീണ്‌
ബെയേഴ്‌സിന്റെ വലതു തോളെല്ലിന് പരിക്കേറ്റു.
അദ്ദേഹം ഒരു ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കണ്ടു.
ഡോക്ടർ അദ്ദേഹത്തിന് പെയിൻ കില്ലർ ടാബ്ലറ്റ്സും ഇൻജെക്ഷനും കൊടുത്തു.
കുറേ നേരം കഴിഞ്ഞിട്ടും വേദന കുറയാതെ നിന്നതിനാൽ ബെയേഴ്സ് വല്ലാതെ അസ്വസ്ഥനായി.
” എന്തെങ്കിലും നല്ല മരുന്ന് തന്ന് പെട്ടെന്ന് എന്റെ വേദന മാറ്റൂ,, നിങ്ങൾക്ക് എത്ര പൈസ വേണമെങ്കിലും ഞാൻ തരാം ” എന്ന് ബെയെർസ് ഡോക്ടറിനോട് ദേഷ്യപ്പെട്ടു.
ഡോക്ടർ സൗമ്യനായി പറഞ്ഞു.

” ഒരു മരുന്നുണ്ട്.. പക്ഷേ അതിന് വില വളരെ കൂടുതലാണ്..
എന്താണത്?.. അതെവിടെ കിട്ടും..? “
ബെയേഴ്‌സ് ചോദിച്ചു.
“വില്യം ജെ. എ. ബെയ്‌ലി എന്ന ഡോക്ടർ നിർമ്മിച്ച ഒരു പേറ്റന്‍റ് മരുന്നായ ‘റാഡിതോർ ‘ (Radithor ) ആണത്.
പക്ഷെ അത് വളരെ കുറഞ്ഞ അളവിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ.. ഒരു ദിവസം വെറും അഞ്ചു മില്ലി മാത്രം….”
” അതിനെന്താ ഡോക്ടർ,, എത്ര വില കൊടുത്തും ഞാനത് വാങ്ങും… “
ബെയേഴ്‌സ് ഉത്സാഹഭരിതനായി.
റേഡിയം എന്ന മൂലകം വെറും പച്ചവെള്ളത്തിൽ ഉയർന്ന സാന്ദ്രതയിൽ ലയിപ്പിച്ചാണ് ഡോക്ടർ ബെയ്‌ലി, റാഡിതോർ എന്ന ഡ്രിങ്ക് നിർമ്മിക്കുന്നത്.
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാകാതെ മുങ്ങിയ ആളായിരുന്നു ബെയ്‌ലി.
ആ വ്യാജഡോക്ടർ റാഡിതോർ വിൽപ്പനയിൽ നിന്ന് കുറേ പണം ഉണ്ടാക്കി സമ്പന്നനാവുകയും ചെയ്തിരുന്നു.
ബയേഴ്‍സ് ആദ്യമാദ്യം ദിവസേന അഞ്ചു മില്ലി വീതം റാഡിത്തോർ കഴിച്ചു.
അദ്ദേഹത്തിന്റെ തോൾ വേദന പെട്ടെന്ന് മാറി..
പിന്നീടുള്ള ദിവസങ്ങളിൽ അദ്ദേഹത്തിന് സാധാരണയിൽ കവിഞ്ഞുള്ള ഊർജ്ജം ശരീരത്തിന് കൈവരുന്നതായി അനുഭവപ്പെട്ടു.
ഇതുകാരണം പൊതുവെ സ്പോർട്സ്മാനായ ബെയേഴ്‌സ് ധാരാളം ഡോസ് റാഡിതോർ കഴിക്കാൻ തുടങ്ങി.
ഇത് തന്റെ ആരോഗ്യം വളരെ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം വിശ്വസിച്ചു.
ഒരുദിവസം മൂന്നോ നാലോ കുപ്പികൾ വരെ അദ്ദേഹം കുടിച്ചുതീർത്തു.
ഒരു വർഷം ഏകദേശം 1500 കുപ്പികൾ.
ഈ പ്രക്രിയയിൽ, മാരകമായ റേഡിയേഷൻ ഡോസിന്‍റെ മൂന്നിരട്ടിയിലധികം റേഡിയം അദ്ദേഹം അകത്താക്കി.
രണ്ട് വർഷത്തേക്ക് അദ്ദേഹം അത് തുടർന്നു.
തന്റെ ആരോഗ്യം മെച്ചപ്പെടുകയാണെന്ന ധാരണയിൽ എബൻ തന്റെ സുഹൃത്തുക്കൾക്കും ബിസിനസ്സ് കൂട്ടാളികൾക്കും റാഡിത്തോർ അയച്ചു കൊടുത്തു.
തന്റെ കാമുകിയോടും അത് കഴിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
1930 -ൽ പല്ലുകൾ കൊഴിയുന്നത് വരെ അദ്ദേഹം അത് തുടർന്നു.ബാക്കി അടുത്ത കമൻ്റിൽ
റേഡിയോ ആക്ടീവ് എനർജി ഡ്രിങ്ക് ശരീരത്തെ ഗുരുതരമായി ബാധിക്കുമ്പോൾ ബെയേഴ്‌സിന് 50 വയസ്സായിരുന്നു.
റേഡിയം വിഷബാധയേറ്റ് ആദ്യം അദ്ദേഹത്തിന്റെ കീഴ്ത്താടി ദ്രവിച്ചു.
51 -കാരനായ അദ്ദേഹത്തിന്റെ മൂക്കിന് താഴെ ഒരു അസ്ഥി കഷണം മാത്രം അവശേഷിപ്പിച്ച് ഒരു ദിവസം അത് അടർന്നു വീണു.( യഥാർത്ഥ ഫോട്ടോ പ്രസിദ്ധീക്കരിക്കാൻ വിലക്കുള്ളതിനാൽ നെഗറ്റീവ് ഇമേജ് ഇടുന്നു ).
കൂടാതെ തലയോട്ടിയിലും ദ്വാരങ്ങൾ ഉണ്ടായി.
ശരീരത്തിലെ എല്ലുകൾ മുഴുവൻ പൊടിയാൻ തുടങ്ങി.
രൂക്ഷമായ രീതിയിൽ ക്യാൻസർ ബാധിച്ചു.
1932 -ൽ എബെൻ ബയേഴ്‌സ് അന്തരിച്ചു.
ഇതോടെ റാഡിത്തോറിനെതിരെ വിമർശനം ഉയർന്നു.
പോസ്റ്റ്‌മോർട്ടത്തിൽ അദ്ദേഹത്തിന്റെ വൃക്കകൾ തകരാറിലായെന്നും എല്ലുകളിൽ 36 മൈക്രോഗ്രാം റേഡിയം ഉണ്ടെന്നും കണ്ടെത്തി.
ഇതിനെത്തുടർന്ന് മനുഷ്യർക്ക് മാരകമായ ഈ മരുന്നിന്റെ ഉത്പാദനം എന്നേക്കുമായി അവസാനിപ്പിച്ചു.
1918 മുതൽ 1928 വരെയുള്ള സമയത്താണ് റാഡിത്തോർ നിർമ്മിക്കപ്പെട്ടത്.
എബൻ ബയേഴ്‌സിന്റെ മരണത്തിനുപുറമെ, ഉപഭോക്താക്കൾക്കിടയിൽ ഇത് ഉണ്ടാക്കിയ നാശത്തിന്റെ വ്യാപ്തി വലിയ തോതിൽ അജ്ഞാതമാണ്.
വിദഗ്ധർ വിശ്വസിക്കുന്നത് അത് ചെലവേറിയ ചികിത്സയായതിനാൽ സമ്പന്നർക്ക് മാത്രമേ ഇത് കഴിക്കാൻ സാധിച്ചിരുന്നുള്ളു എന്നാണ്.
അതിനാൽ ഇത് ഒരു ചെറിയ വിഭാഗത്തെ മാത്രമേ പ്രതികൂലമായി ബാധിച്ചിട്ടുണ്ടാകൂ എന്ന് അനുമാനിക്കുന്നു.

admin

Recent Posts

ഇതാണ് ഇവറ്റകളുടെ തനിനിറം !

ബിജെപിയെ പിന്തുണയ്ക്കുന്ന മുസ്ലീങ്ങളെ വെറുക്കണം ; വീഡിയോ കാണാം...

20 mins ago

ഇരുട്ടടി വരുന്നു! തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കഴിഞ്ഞാൽ വൈദ്യുതി നിരക്ക് കൂട്ടാനൊരുങ്ങി പിണറായി സർക്കാർ; ജൂലൈ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് സൂചന

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി കഴിഞ്ഞാലുടൻ വൈദ്യുത ചാർജ്ജ് കൂട്ടാൻ പിണറായി സർക്കാർ. ജൂലൈ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ…

57 mins ago

തമിഴ് താരസംഘടനയുടെ പേരിൽ പണപ്പിരിവുമായി വ്യാജന്മാർ; ഓൺലൈൻ പണപ്പിരിവ് നടത്തിയത്നടൻ നാസറിന്റെ പേരുപറഞ്ഞ്!

ചെന്നൈ: തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ 'നടികർ' സംഘത്തിന്റെ പേരിൽ വ്യാജന്മാർ പണപ്പിരിവ് നടത്തുന്നതായി പരാതി. നടികർ സംഘത്തിന്റെ ഉടമസ്ഥതയിൽ…

57 mins ago

ദില്ലിയിലും പരിസര പ്രദേശങ്ങളിലുമായി 8 സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; കുട്ടികളെ ഒഴിപ്പിച്ചു, പരിശോധന ശക്തമാക്കി പോലീസ്

ദില്ലി: ദില്ലിയിലും പരിസര പ്രദേശങ്ങളിലുമായി 8 സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് പുലർച്ചെ നാല് മണിയോടുകൂടിയാണ് ഭീഷണി സന്ദേശമെത്തിയത്.…

1 hour ago

മേയറുടെ ചുവന്ന വാഗണാണ് ഇപ്പോഴത്തെ താരം

തിരുവനന്തപുരത്തുകാരുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ് ; വീഡിയോ കാണാം...

1 hour ago

23 അടി ഉയരമുള്ള രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം! പൗർണമിക്കാവിൽ പ്രതിഷ്ഠിക്കാനുള്ള ആദിപരാശക്തിയുടെ വിഗ്രഹം അജ്മീറിലെത്തി; വീഡിയോ കാണാം

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം അജ്മീറിലെത്തി.…

2 hours ago