Fakers collecting money in the name of Tamil star organization; The online fundraiser was done by the name of actor Nasser!
ചെന്നൈ: തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ ‘നടികർ’ സംഘത്തിന്റെ പേരിൽ വ്യാജന്മാർ പണപ്പിരിവ് നടത്തുന്നതായി പരാതി. നടികർ സംഘത്തിന്റെ ഉടമസ്ഥതയിൽ ചെന്നൈ ടി നഗറിലുള്ള സ്ഥലത്ത് കെട്ടിടംനിർമിക്കുന്നതിന് പണം വേണമെന്നുപറഞ്ഞ് പിരിവുനടത്തുന്നുവെന്നാണ് സംഘടനാപ്രസിഡന്റും നടനുമായ നാസർ, ചെന്നൈ സിറ്റി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. നാസറിന്റെ പേരിലാണ് പലർക്കും അഭ്യർഥന അയയ്ക്കുകയും പണംവാങ്ങുകയും ചെയ്യുന്നത്.
ഏഴ് വർഷം മുമ്പാണ് ടി നഗറിൽ നടികർ സംഘം കെട്ടിടസമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ, കോവിഡിനെ തുടർന്ന് പണി മുടങ്ങുകയായിരുന്നു. പിന്നീട് വിജയ്, കമൽഹാസൻ, തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിൻ തുടങ്ങിയവർ ഒരോ കോടി രൂപ വീതം നൽകിയതോടെ ഈയടുത്താണ് കെട്ടിടത്തിന്റെ പണി പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഇതിനിടയിലാണ് തട്ടിപ്പുനടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…