Kerala

‘കേരളത്തിൽ ട്രേഡ് യൂണിയന്‍ തീവ്രവാദം, സംസ്ഥാനത്തേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നു’; നോക്കുകൂലിക്കെതിരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി:സംസ്ഥാനത്തെ നോക്കുകൂലിക്കെതിരെ ശക്തമായി ആ‌ഞ്ഞടിച്ച്‌ കേരള ഹൈക്കോടതി. ട്രേഡ് യൂണിയന്‍ തീവ്രവാദം എന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്നും ഇതിനാല്‍ സംസ്ഥാനത്തേക്ക് വരാന്‍ നിക്ഷേപകര്‍ ഭയപ്പെടുന്നതായും ഹൈക്കോടതി പരാമര്‍ശിച്ചു.

‘തൊഴില്‍ നിഷേധത്തിനുള്ള പ്രതിവിധി അക്രമമല്ലെന്നും തൊഴിലുടമ തൊഴില്‍ നിരസിച്ചാല്‍ ചുമട്ടു തൊഴിലാളി ബോര്‍ഡിനെയാണ് സമീപിക്കേണ്ടതെന്നും’ കോടതി വ്യക്തമാക്കി.

മാത്രമല്ല നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണമെന്നും ഉത്തരവിട്ടു.

കൊല്ലം സ്വദേശിയായ ഡി കെ സുന്ദരേശന്‍ നോക്കുകൂലിക്കെതിരായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഈ ഇടക്കാല ഉത്തരവ്.

നേരത്തെ കൊല്ലത്ത് ഒരു ഹോട്ടല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകള്‍ ഹര്‍ജിക്കാരനെ ഭീഷണിപ്പെടുത്തുകയും സിമന്റ് അടക്കമുള്ള സാധനങ്ങള്‍ ഇറക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് ഹര്‍ജിയുമായി ഡി കെ സുന്ദരേശന്‍ ഹൈക്കോടതിയെ സമീപിച്ചത്.

admin

Recent Posts

സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്: പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ മരിച്ചു; സ്വയം ജീവനൊടുക്കിയതെന്ന് പോലീസ്

മുംബൈ : ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ബാദ്രയിലെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാൾ പോലീസ് കസ്റ്റഡിയില്‍…

42 mins ago

കൊവീഷീൽഡ് വാക്‌സീന്റെ പാർശ്വഫലങ്ങൾ പഠിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി; വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം

ദില്ലി : കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ പഠിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വാക്സീൻെറ നിർമ്മാതാക്കളായ ആസ്ട്രസെനക്ക…

1 hour ago

മോദിയുടെ റാലികൾ തലങ്ങും വിലങ്ങും ! പ്രതിരോധിക്കാൻ കഴിയാതെ മമത

ബംഗാളിൽ ബിജെപിയെ പ്രതിരോധിക്കാൻ കഴിയാതെ തൃണമൂൽ കോൺഗ്രസ്!

2 hours ago

മേയർ തടഞ്ഞ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ! നഷ്ടമായത് മേയർ -ഡ്രൈവർ തർക്കത്തിന്റെ യാഥാർഥ്യം പുറത്തുകൊണ്ടുവരുന്ന നിർണ്ണായക തെളിവ്

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി…

2 hours ago

സിപിഎമ്മിനെ വളഞ്ഞ് ആദായനികുതി വകുപ്പ് ! രഹസ്യ അക്കൗണ്ടുകളിലെ ഇടപാട് തടഞ്ഞു

ജില്ലാ സെക്രട്ടറിയെ ബാങ്കിൽ പിടിച്ചു വച്ചു ! ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കുതിച്ചെത്തി I INCOME TAX

3 hours ago