cricket

ലോകകപ്പിൽ വീണ്ടും ഇംഗ്ളീഷ് കണ്ണീർ ! ലങ്കയ്‌ക്കെതിരെ 8 വിക്കറ്റിന്റെ പടുകൂറ്റൻ തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട് ; സെമി സാധ്യത തുലാസിൽ

ബെംഗളൂരു: ഏകദിന ലോകകപ്പിൽ വീണ്ടും പരാജയം രുചിച്ച് ഇംഗ്ലണ്ട്. ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ എട്ട് വിക്കറ്റിന്റെ പടുകൂറ്റൻ തോൽവിയാണ് മുന്‍ ചാമ്പ്യന്‍മാർ ഏറ്റു വാങ്ങിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 157 റണ്‍സ് എന്ന ചെറിയ സ്‌കോർ ലക്ഷ്യമാക്കി ബാറ്റ് വീശിയ ലങ്ക 25.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം പിടിച്ചെടുത്തു. അഞ്ച് കളികളില്‍ നാലാം തോല്‍വിയോടെ ഇംഗ്ലണ്ടിന് അവസാന നാലിൽ ഇടം നേടാനുള്ള സാദ്ധ്യതകൾ ഏതാണ്ട് അവസാനിച്ചു.

23 റണ്‍സെടുക്കുന്നതിനിടെ കുശാല്‍ പെരേര (4), കുശാല്‍ മെന്‍ഡിസ് (11) എന്നിവരെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ 137 റണ്‍സ് ചേര്‍ത്ത പതും നിസ്സങ്ക – സദീര സമരവിക്രമ സഖ്യത്തിന്റെ പ്രകടനമാണ് ലങ്കന്‍ ജയം അനായാസമാക്കിയത്. 83 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 77 റണ്‍സോടെ പുറത്താകാതെ നിന്ന നിസ്സങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. 54 പന്തുകള്‍ നേരിട്ട സമരവിക്രമ ഒരു സിക്‌സും ഏഴ് ഫോറുമടക്കം 65 റണ്‍സോടെ പുറത്താകാതെ നിന്നു. രണ്ട് വിക്കറ്റുകളും നേടിയത് ഡേവിഡ് വില്ലിയായിരുന്നു.

നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 33.2 ഓവര്‍ മാത്രം പ്രതിരോധിച്ച് 156 റണ്‍സിന് കൂടാരം കയറി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലഹിരു കുമാരയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കസുന്‍ രജിതയും ഏയ്ഞ്ചലോ മാത്യൂസും ചേർന്നാണ് ഇംഗ്ലീഷ് ബാറ്റിങ്ങിന് മൂക്ക് കയറിട്ടത്.

ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് മലാനും ചേര്‍ന്ന് 45 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മോശമല്ലാത്ത അടിത്തറ പാകിയെങ്കിലും പൊടുന്നനെ ഇംഗ്ലീഷ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ താഴേക്ക് പതിച്ചു. 25 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 28 റണ്‍സെടുത്ത മലാനെ പുറത്തക്കി ഏയ്ഞ്ചലോ മാത്യൂസാണ് ലങ്കയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ ജോ റൂട്ട് (3) റൺ ഔട്ടായി. വൈകാതെ 31 പന്തില്‍ നിന്ന് 30 റണ്ണുമായി ബെയര്‍‌സ്റ്റോയും മടങ്ങിയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി.

ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലറും (8), ലിയാം ലിവിങ്‌സ്റ്റണും (1) നിരാശപ്പെടുത്തിയതോടെ ഇംഗ്ലണ്ട് നാണക്കേടിന്റെ പടുകുഴിയെ ഭയപ്പെട്ടു തുടങ്ങി. ആറാം വിക്കറ്റില്‍ ബെന്‍ സ്‌റ്റോക്ക്‌സ് – മോയിന്‍ അലി സഖ്യം ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും 25-ാം ഓവറില്‍ അലിയെ മടക്കി (15) മാത്യൂസ് വീണ്ടും ആഞ്ഞടിച്ചു. പിന്നാലെ ക്രീസിലെത്തിയ ക്രിസ് വോക്‌സ് (0) വന്നപാടെ മടങ്ങി.

43 റണ്‍സുമായി ഒരറ്റത്ത് നിലയുറപ്പിച്ച് കളിക്കുകയായിരുന്ന ബെൻ സ്റ്റോക്സ് 31-ാം ഓവറില്‍ മടങ്ങിയതോടെ ഇംഗ്ലണ്ട് പോരാട്ടം ഏതാണ്ട് അവസാനിച്ചു. ഡേവിഡ് വില്ലി 14 റണ്‍സുമായി വാലറ്റത്ത് നടത്തിയ ചെറുത്ത് നിൽപ്പാണ് ഇംഗ്ലണ്ട് സ്‌കോര്‍ 150 കടത്തിയത്. ആദില്‍ റഷീദ് (2), മാര്‍ക്ക് വുഡ് (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

Anandhu Ajitha

Recent Posts

21 തവണ “ഓം ശ്രീറാം” എഴുതിക്കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയേറ്റെടുത്ത് രാം മോഹൻ നായിഡു; വീഡിയോ വൈറൽ

വെള്ള കടലാസിൽ 21 തവണ "ഓം ശ്രീറാം" എന്ന് എഴുതിക്കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയേറ്റെടുത്ത് രാം മോഹൻ നായിഡു.…

2 hours ago

കുവൈറ്റ് തീപിടിത്തം : ലോകകേരള സഭ ഉദ്ഘാടനം വൈകുന്നേരം 3 മണിയിലേക്ക് നീട്ടി ;സമ്മേളനം രാത്രിയിലും തുടരും

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ നാളെ നടക്കുന്ന…

3 hours ago

തിരുപ്പതിയെ തൊട്ടുകളിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ചന്ദ്രബാബു തുടങ്ങി |OTTAPRADHAKSHINAM|

ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് വിശ്വസിപ്പിച്ചവർ ഞെട്ടി ! തിരുപ്പതി ക്ഷേത്രത്തിന് ഇനി ചന്ദ്രബാബുവും പവൻ കല്യാണും കാവൽക്കാർ |CHANDRABABU…

3 hours ago

സിക്കിമിൽ പേമാരി തുടരുന്നു !മണ്ണിടിച്ചിലിൽ മൂന്ന് മരണം; മൂന്ന് പേരെ കാണാനില്ല

ഗാങ്ടോക്ക് : സിക്കിമിൽ പേമാരി തുടരുന്നു. കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ സംസ്ഥാനത്ത് മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ…

3 hours ago

ഇനി പാക്ക താന പോറ അജ്ഞാതന്റെ ആട്ടത്തെ ! |MODI|

ഇന്ത്യ വിരുദ്ധർ ജാഗ്രതൈ ! അവൻ വീണ്ടും വരുന്നു ; മോദിയുടെ കണക്കുകൂട്ടലുകൾ ഇങ്ങനെ... |AJIT DOVEL| #ajithdovel #modi…

4 hours ago

ജി 7 ഉച്ചകോടി !പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് തിരിച്ചു ; നാളെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച

ദില്ലി : ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലേക്ക് തിരിച്ചു. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയ…

4 hours ago