ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന് വിജയം. രണ്ടാം ഇന്നിംഗ്സില്‍ 378 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് വെറും 3 വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്. ജോ റൂട്ടും ജോണി ബെയര്‍സ്‌റ്റോയും സെഞ്ച്വറി നേടിയതോടെ ഇംഗ്ലണ്ട് വിജയലക്ഷ്യത്തിലേയ്ക്ക് അനായാസം അടുക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2ന് സമനിലയില്‍ കലാശിച്ചു.
ജയമോ സമനിലയോ ലഭിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാമെന്നിരിക്കെ നാലാം ദിനം തന്നെ ശക്തമായ തിരിച്ചുവരവാണ് ഇംഗ്ലണ്ട് നടത്തിയത്. ഓപ്പണര്‍മാരായ അലക്സ് ലീസ് (56), സാക്ക് ക്രൗളി (46) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 107 റണ്‍സാണ് നേടിയത്. എന്നാല്‍ തുടരെ 3 വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. മികച്ച ഫോമിലുള്ള ജോണി ബെയര്‍സ്റ്റോയും ജോ റൂട്ടും ക്രീസില്‍ ഒന്നിച്ചതോടെ ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവന്നു.
3ന് 109 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ട് 3ന് 259 റണ്‍സ് എന്ന നിലയിലാണ് അഞ്ചാം ദിനം ആരംഭിച്ചത്. 3 സെഷനുകള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 119 റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ ഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയ ബെയര്‍സ്‌റ്റോയും ജോ റൂട്ടും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ പ്രതിരോധത്തിലായി. വിക്കറ്റിനായി ഇന്ത്യന്‍ ബൗളര്‍മാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ കുലുങ്ങിയില്ല. ജോ റൂട്ട് 142 റണ്‍സുമായും ജോണി ബെയര്‍സ്‌റ്റോ 114 റണ്‍സുമായും പുറത്താകാതെ നിന്നു.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…