അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള വീഡിയോ കോൾ പങ്കുവെച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. മത്സരത്തിനിടയിലെ സമ്മർദ്ദകരമായ നിമിഷങ്ങളിൽ മനസ്സിനെ ശാന്തമാക്കാൻ ‘സിയാ റാം, സിയാ റാം’ എന്ന് ജപിക്കുകയായിരുന്നുവെന്ന് ആര്യവീർ പിതാവിനോട് പറയുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ക്രിക്കറ്റ് വിജയത്തിനൊപ്പം ആത്മീയ വിശ്വാസത്തിനും പ്രാധാന്യം നൽകുന്ന ആര്യവീറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ആര്യവീർ അഞ്ച് മത്സരങ്ങളിൽ നിന്ന് 361 റൺസ് നേടി പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരവും സ്വന്തമാക്കി. പിതാവിന്റെ ക്രിക്കറ്റ് പാരമ്പര്യം പിന്തുടർന്ന് മികച്ച പ്രകടനം നടത്തിയ മകന്റെ നേട്ടത്തിൽ വീരേന്ദർ സേവാഗും സന്തോഷം പങ്കുവച്ചു. റൺസിനും റെക്കോർഡുകൾക്കും അപ്പുറം ഒരു അച്ഛനെ സംബന്ധിച്ചിടത്തോളം മകന്റെ മനസ്സും മൂല്യങ്ങളുമാണ് പ്രധാനമെന്ന് വ്യക്തമാക്കുന്നതായിരുന്നു സേവാഗിന്റെ കുറിപ്പ്.
“ചില നിമിഷങ്ങൾ അവാർഡുകളേക്കാളും റൺസുകളേക്കാളും ട്രോഫികളേക്കാളും വലുതാണ്. ഒരു അച്ഛൻ എന്നും ഓർത്തുവയ്ക്കുന്ന ഓർമ്മകളാണിവ. നിങ്ങളുടെ കാലുകൾ എപ്പോഴും നിലത്ത് ഉറപ്പിച്ചുനിർത്താനും കഠിനാധ്വാനവും കഴിവും കൊണ്ട് ആകാശം തൊടാനും കഴിയട്ടെ” എന്നായിരുന്നു സേവാഗിന്റെ വാക്കുകൾ. ക്രിക്കറ്റ് മൈതാനത്തെ വിജയത്തോടൊപ്പം പ്രതിസന്ധികളിൽ ദൈവനാമം മനസ്സിൽ സൂക്ഷിക്കുന്ന മകന്റെ വിശ്വാസത്തെയും ചേർത്തുപിടിച്ച അച്ഛന്റെ കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…
ഭാരതത്തിന്റെ പൗരാണിക വിശ്വാസങ്ങളുടെയും പ്രകൃതി ആരാധനാ പാരമ്പര്യത്തിന്റെയും മഹത്തായ അടയാളമായ ഛഠ് മഹാപർവത്തിന് ഭക്തിനിർഭരമായ സമാപനം. നവംബർ 16-ന് പുലർച്ചെ…