ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. യാത്രയ്ക്കിടെ ടിക്കറ്റ് വാങ്ങാൻ തന്റെ കൈവശം പണമില്ലായിരുന്നുവെന്നും പ്രധാനമന്ത്രി മോദി സ്വന്തം കാർഡ് ഉപയോഗിച്ച് തനിക്കുവേണ്ടിയും ടിക്കറ്റ് എടുത്തുനൽകിയെന്നും ശിവകുമാർ പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള ബന്ധം പരസ്പര ബഹുമാനത്തിലും വ്യക്തിപരമായ ആദരവിലുമാണ് അധിഷ്ഠിതമെന്നും ശിവകുമാർ വ്യക്തമാക്കി. രാഷ്ട്രീയവും വികസനവും രണ്ടായി കാണണമെന്നും തിരഞ്ഞെടുപ്പ് സമയത്താണ് രാഷ്ട്രീയം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു സന്ദർശനത്തിനിടെ മുൻകൂട്ടി തീരുമാനിക്കാതെ ശിവകുമാർ നടത്തിയ പ്രധാനമന്ത്രിയുമായുള്ള സ്വകാര്യ കൂടിക്കാഴ്ച വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.. രാജ്യത്തിന്റെ താൽപര്യത്തിനും വികസനത്തിനുമായി കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…
ലോകോത്തര ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി മാറാൻ ലക്ഷ്യമിടുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് റെയിൽവേ കണക്ടിവിറ്റി വലിയ വെല്ലുവിളിയാകുന്നു. തുറമുഖത്തിന്റെ പൂർണ്ണ ശേഷി…
സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന പാകിസ്താന് വീണ്ടും തുണയായി സൗദി അറേബ്യ. ഒക്ടോബർ 31-ന് കാലാവധി പൂർത്തിയായ മൂന്ന് ബില്യൺ ഡോളറിന്റെ…
രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠത നശിപ്പിക്കുകയും പരിസ്ഥിതിക്ക് ഭീഷണിയാകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകർ…
സിനിമകളിൽ നായകനെയും നായികയെയും കഥയെയും നമ്മൾ ഓർത്തുവെക്കുമ്പോൾ പലപ്പോഴും അവയുടെ പശ്ചാത്തലമായ മനോഹരമായ സ്ഥലങ്ങൾ ശ്രദ്ധിക്കാതെ പോകാറുണ്ട്. എന്നാൽ മലയാളികളും…
ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലെ നിയമനങ്ങൾ നീളുന്നതോടെ യുഡിഎഫിനുള്ളിൽ അസ്വാരസ്യങ്ങൾ ശക്തമാകുന്നു. അധികാരത്തിലെത്തിയിട്ടും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ഘടകകക്ഷികൾ രംഗത്തെത്തിയതോടെ…