cricket

ഇംഗ്ലീഷ് സ്റ്റാർ പേസർ നാട്ടിലേക്ക് മടങ്ങും; മറ്റൊരു ഇംഗ്ളീഷ് താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

മുംബൈ : 2023 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷയായിരുന്ന ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചർ ടീം വിട്ടു. പരിക്കേറ്റ് പുറത്തായ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക് പകരം ടീമിന്റെ നെടുന്തൂണാകുമെന്ന് പ്രവചിക്കപ്പെട്ട താരമാണ് ആർച്ചർ. പരിക്ക് മൂലം ഈ സീസണിൽ അഞ്ച് മത്സരങ്ങൾ മാത്രമാണു മുംബൈയ്ക്കായി കളിച്ചത്. വീഴ്ത്താനായത് രണ്ടു വിക്കറ്റുകൾ മാത്രം. പരിക്കിനെത്തുടർന്ന് ഏറെക്കാലം ക്രിക്കറ്റിൽനിന്നു വിട്ടുനിന്ന ആർച്ചർ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയും, ട്വന്റി20 ലീഗായ എസ്എ20 ഉം കളിച്ചാണു ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. മുംബൈ ഇന്ത്യൻസിൽ കളിക്കുമ്പോഴും താരത്തെ പരുക്ക് അലട്ടിയിരുന്നു. തുടർന്ന് താരത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

അടുത്തിരിക്കുന്ന ആഷസ് പരമ്പരയും ഏകദിന ലോകകപ്പും മുൻകൂട്ടി കണ്ടാണ് ആർച്ചറിനെ ഐപിഎല്ലിൽനിന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പിൻവലിക്കാൻ തീരുമാനിച്ചത്. താരം ഇനി 2023 ഐപിഎല്ലിൽ കളിക്കില്ലെന്നും ഇംഗ്ലണ്ടിലേക്കു മടങ്ങുമെന്നും മുംബൈ ഇന്ത്യൻസ് സ്ഥിരീകരിച്ചു. ആർച്ചറിന് പകരക്കാരനായി മറ്റൊരു ഇംഗ്ലീഷ് താരം ക്രിസ് ജോർദാൻ മുംബൈ ഇന്ത്യന്‍സിൽ ചേർന്നു.

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ഇന്നത്തെ മത്സരത്തില്‍ ജോർദാൻ കളിക്കുമോയെന്ന് ഉറപ്പില്ല. ഇനിയുള്ള മത്സരങ്ങളിൽ ജോർദാൻ ഡെത്ത് ഓവറുകളിൽ മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷ തോളിലേറ്റും. പ്ലേ ഓഫ് കടമ്പയിലെത്താൻ ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയം അനിവാര്യമായ മുംബൈക്ക് ക്രിസ് ജോർദാന്റെ വരവ് സഹായകമാകുമോ എന്ന് ഉടനെയറിയാം.

Anandhu Ajitha

Recent Posts

വിദേശത്തു പോയ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു, പക അമ്മായി അമ്മയോട് ! പെട്രോളൊഴിച്ചു പിഞ്ചു കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പൈനാവ് കേസിലെ സൈക്കോ പിടിയില്‍

ഇടുക്കി പൈനാവ് ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച്…

14 mins ago

എല്ലാ സഹായവും ഉണ്ടാകും ! കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്കും റീസി ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്കും ധനസഹായം കൈമാറി യോ​ഗി ആദിത്യനാഥ്

ലക്നൗ: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് ധനസഹായം കൈമാറി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ വീതമാണ്…

29 mins ago

പിണറായിയുടെ മനസ്സിലടിഞ്ഞുകൂടിയ പകയും വിഷവും പുറത്തുവന്നു ! ലോക കേരള സഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രവാസികൾക്കാകെ അപമാനകരമാണെന്നു കിറ്റെക്സ് എംഡി സാബു എം.ജേക്കബ്

കൊച്ചി : കുവൈറ്റിലെ തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ട് ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്കു മുഴുവനും…

56 mins ago

കാവി അണിയുന്ന ഇന്ത്യൻ വനവാസി വിഭാഗം !

ഗോത്രവർഗ്ഗ നേതാക്കളെ മുഖ്യധാരയിലേക്കെത്തിച്ച് ആർഎസ്എസിന്റെ നയം നടപ്പിലാക്കി ബിജെപി

1 hour ago

മനുഷ്യവിരലിന് പിന്നാലെ ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ പഴുതാര ! പരാതിയുമായി യുവതി

നോയിഡ: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് പഴുതാരയെ കിട്ടിയതായി വിവരം. നോയിഡ സ്വദേശിയായ ദീപ ദേവി ഓൺലൈനിൽ…

1 hour ago