Celebrity

അന്വേഷണം തുടരണം; ദിലീപിന്റെ ഹർജിയ്‌ക്കെതിരെ നടി; കക്ഷി ചേരാന്‍ അപേക്ഷ നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസിൻ്റെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജിയ്‌ക്കെതിരെ നടി കേസിൽ കക്ഷി ചേരും. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം കോടതിയെ അറിയിച്ചത്. കക്ഷി ചേരാൻ സമയം അനുവദിക്കണമെന്നും നടി കോടതിയോട് അഭ്യർത്ഥിച്ചു. കേസ് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

തുടരന്വേഷണം നടത്തുന്നത് കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണെന്നാണ് പ്രതിഭാഗത്തുള്ള ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവെക്കാനാണ് തുടരന്വേഷണമെന്നും അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലായെന്നും വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്.

തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്നുമാണ് ദിലീപിന്റെ ഹർജിയിലെ ആവശ്യം.

B4 Admin

Recent Posts

ഫോൺ കോൾ എടുക്കാത്തതിന് ക്രൂരത. ഭാര്യയെ കൊന്ന് മുഖത്ത് തിളച്ച എണ്ണയൊഴിച്ചു, ആത്മഹത്യയെന്ന് വരുത്താൻ ശ്രമം. ഭർത്താവ് പിടിയിൽ

ബംഗളൂരു: ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാന്‍ മുഖത്ത് തിളച്ച എണ്ണയൊഴിച്ച…

1 hour ago

ഡിസിപ്ലിനറി നടപടി എടുത്തില്ലെന്ന് അധികൃതര്‍. സസ്പെന്‍ഷന്‍ ഭീഷണിയെന്ന് സഹപാഠികള്‍. ഐ.ഐ.ടി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു

മുംബൈ : പരീക്ഷയ്ക്കിടെ ChatGPT ഉപയോഗിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതിന് പിടിയിലായ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ…

2 hours ago

പുരാതന കാശിയില്‍ നിന്ന് ആധുനിക ഗതാഗതത്തിലേക്ക്. മോദി സര്‍ക്കാരിന്റെ വരുണ എലിവേറ്റഡ് കോറിഡോര്‍ വാരണാസിയെ എങ്ങനെ മാറ്റും ?

മൂന്ന് സഹസ്രാബ്ദങ്ങളിലധികമായി രാജവംശങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പണ്ഡിതന്മാര്‍ക്കും സാക്ഷ്യം വഹിച്ച ശിവന്റെ നിത്യനഗരമായ കാശി (വാരണാസി) വീണ്ടും ഒരു ചരിത്രപരമായ മാറ്റത്തിന്…

3 hours ago

പശുവിന്‍ പാല്‍ കൊഴുപ്പില്ല. പകരം MG-90ഉം അസറ്റിക് ആസിഡും. തിരുപ്പതി ലഡ്ഡു തട്ടിപ്പിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡ്ഡു പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മായം കലര്‍ത്തിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ED)…

5 hours ago

തച്ചങ്കരിയെന്നാല്‍ അഴിമതിയുടെ പര്യായം. ഞങ്ങളുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി. തച്ചങ്കരിക്കെതിരെയുള്ള നിയമപോരാട്ടത്തിന്റെ വിവരങ്ങളുമായി ബോബി കുരുവിള

സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…

2 days ago

തിരുവനന്തപുരം മൃഗശാല മാറ്റാന്‍ നീക്കം. നഗരമധ്യത്തില്‍ നിന്ന് കാട്ടിലേക്ക്. ചര്‍ച്ച കൊഴുക്കുന്നു, പിന്തുണയുമായി മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…

2 days ago