Ensure the safety of doctors; There should be strong laws to prevent attacks on women; Padma awardees write to PM on woman doctor's murder
ദില്ലി: ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് പത്മ പുരസ്‌കാര ജേതാക്കൾ. അവാർഡ് ലഭിച്ച 70ലധികം ജേതാക്കളാണ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലയ്‌ക്ക് പിന്നാലെയാണ് ജേതാക്കൾ പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്.
സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തടയുന്നതിനായി ശക്തമായ നിയമങ്ങൾ വരണമെന്നും ആശുപത്രികളിലും മറ്റ് ആരോഗ്യമേഖലാ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും കത്തിൽ പറയുന്നു. ഡോക്ടർമാർക്കും ആരോഗ്യമേഖലയിലെ ജീവനക്കാർക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ 2019ൽ തയ്യാറാക്കിയ ബിൽ പാസാക്കണമെന്നും ജേതാക്കൾ ആവശ്യപ്പെട്ടു.
അതേസമയം, ബംഗാളിൽ ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് പ്രതിഷേധം കനക്കുകയാണ്. സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. ചൊവ്വാഴ്ച കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…