Escaped from the persecution of the Islamists and reached India! 188 Pakistani Hindus accepted Indian citizenship chanting slogans like 'Vande Mataram' and 'Bharat Mata Ki Jai'; Amit Shah called it an emotional moment
അഹമ്മദാബാദ്: ഇസ്ലാമിസ്റ്റുകളുടെ പീഡനത്തിൽ നിന്ന് രക്ഷപെട്ട് ഭാരതത്തിലെത്തിയ പാകിസ്ഥാൻ ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകി. അഹമ്മദാബാദിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു 188 പാകിസ്ഥാൻ ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകിയത്. ‘വന്ദേമാതരം’, ‘ഭാരത് മാതാ കീ ജയ്’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഇവർ ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്.
ഈ സന്ദർഭം തനിക്ക് വളരെ വൈകാരിക നിമിഷമാണെന്ന് അമിത് ഷാ പറഞ്ഞു. നീതിയും അവകാശവും നൽകുന്ന നിയമമെന്നാണ് സിഎഎയെ അദ്ദേഹം വിശേഷിപ്പിച്ചത്. കോൺഗ്രസ് ഭരണകാലത്ത് പാകിസ്ഥാനിൽ പീഡിപ്പിക്കപ്പെട്ട ഹിന്ദുക്കളും സിഖുകാരും ജൈനരും ബുദ്ധമതക്കാരും ഇന്ത്യയിൽ വന്നപ്പോഴെല്ലാം ഇവിടെയും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു.
ഇന്ത്യയിലെത്തിയ അഭയാർഥികൾക്ക് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും നേരിട്ട അതിക്രമങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അവരുടെ കുടുംബങ്ങളെപ്പോലും വേരോടെ പിഴുതെറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കലാപത്തിൽ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദുക്കൾക്ക് നേരിടേണ്ടി വന്നത് പോലെ വേദനാജനകമായ മറ്റൊരു സംഭവം ലോകത്ത് ഇല്ലെന്നും അമിത് ഷാ പറഞ്ഞു.
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…