കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം പങ്കുവച്ചതോടെ കനത്ത സൈബർ ആക്രമണം നേരിടുകയാണ് മോഡലും നടിയുമായ ഈവ്‌ലിൻ ശർമ. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഈവ്ലിൻ. രണ്ടു മാസം മുമ്പാണ് ഈവ്ലിൻ ശർമ്മ ഒരു കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങൾ താരം ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. ഇതിനിടയിൽ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രവും ഈവ്ലിൻ പങ്കുവച്ചിരുന്നു.
ഇതാണ് സൈബർ ഇടത്ത് വിമർശനത്തിനു കാരണമായത്. മുലയൂട്ടുന്ന ചിത്രം പങ്കുവെക്കുന്ന അമ്മമാർ ട്രോളുകൾക്ക് ഇരയാവുന്നതിനെക്കുറിച്ചാണ് ഈവ്ലിൻ പങ്കുവെക്കുന്നത്.മുറിപ്പെടത്തക്കതും അതേ സമയം അതിശക്തവുമാണ് ഇത്തരം ചിത്രങ്ങള്‍. ഞാനതിനെ മനോഹരമായി കാണുന്നു. മുലയൂട്ടുക എന്നത് സര്‍വസാധാരാണവും ആരോഗ്യകരവുമായ കാര്യമാണ്. അവയെക്കുറിച്ചോര്‍ത്ത് ലജ്ജിക്കാനേ പാടില്ല.- ഈവ്‌ലിന്‍ കുറിച്ചു.
ട്രോളുകൾ കണ്ട് നിരാശപ്പെടുന്നതിന് പകരം അതിന്‍റെ പോസിറ്റിവ് വശം കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഈവ്ലിൻ പറയുന്നു. അമ്മ എന്ന നിലയിലുള്ള തൻ്റെ യാത്രയെ കുറിച്ച് സുഹൃത്തുക്കൾക്കും ആരാധകർക്കും പങ്കുവയ്ക്കാനാണ് താനിഷ്‌ടപെടുന്നത്. കുഞ്ഞു ആവ ജനിച്ച ദിവസം ആശുപത്രിയിൽ വച്ചെടുത്ത ഫോട്ടോയാണിത് എന്നും ഈ നിമിഷത്തെ കുറിച്ച് എന്നും സ്വപ്‌നം കണ്ടിരുന്നു എന്നും കുറിപ്പിലുണ്ട്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…