Kerala

‘അഴിമതിക്കാരായ മന്ത്രിമാരെ രക്ഷപെടുത്തുകയുമാണ് ഭേദഗതിയുടെ ലക്ഷ്യം; കുറ്റവാളികൾക്ക് രക്ഷാകവചം ഒരുക്കുകയാണ് സിപിഐഎം’; ലോകായുക്ത ഭേദ​ഗതിക്കെതിരെ തുറന്നടിച്ച് കുമ്മനം

തിരുവനന്തപുരം: ലോകായുക്തയെ നിർവീര്യമാക്കുന്ന സർക്കാരിന്റെ നിർദ്ദിഷ്ട ഭേദഗതി അനാവശ്യവും ദുരുപദിഷ്ടവുമാണെന്ന് ബിജെപി (BJP) മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. പല്ലും നഖവും പിഴുതുമാറ്റി ലോകായുക്തയെ വെറും നോക്കുകുത്തിയാക്കി മാറ്റുകയും അഴിമതിക്കാരായ മന്ത്രിമാരെ രക്ഷപെടുത്തുകയുമാണ് ഭേദഗതിയുടെ ലക്ഷ്യം .

അഴിമതികേസിൽ വിചാരണ നേരിടുന്ന മന്ത്രിമാർ കുറ്റക്കാരെന്ന് ലോകായുക്ത വിധിച്ചാലും തൽസ്ഥാനത്തു തുടരാൻ ഇതോടെ അവസരമൊരുങ്ങും. അഴിമതി രഹിതമായ സംശുദ്ധ ഭരണം ഉറപ്പ് വരുത്തുന്നതിനാണ് ലോകായുക്ത നിയമമുണ്ടായത്. ലോക്പാൽ നിയമം വഴി എല്ലാ കേന്ദ്രമന്ത്രിമാരെയും ഉൾപ്പെടുത്തി അധികാരികളെ അഴിമതി കേസിൽ നിയമത്തിന്റെ മൂന്നിൽ കൊണ്ടുവരാൻ വ്യവസ്ഥ ഉണ്ടായി. നിരന്തരമായ പോരാട്ടങ്ങളുടെ ഫലമായിട്ടാണ് ഈ നിയമം എല്ലാം നിലവിൽ വന്നത്.

സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പാർലമെന്റിൽ ലോക്പാൽ – ലോകായുക്ത നിയമങ്ങൾക്ക് വേണ്ടി ശക്തമായി വാദിച്ചു. എന്നാൽ അഴിമതി കേസുകളിൽ സ്വന്തം നേതാക്കൾ ഓരോരുത്തരായി കുറ്റവാളികളായി ലോകായുക്ത കണ്ടെത്തിയപ്പോൾ സിപിഎം നിലപാട് തിരുത്തി. നിയമത്തിന്റെ ചിറകുകൾ അരിഞ്ഞു കുറ്റവാളികൾക്ക് രക്ഷാകവചം ഒരുക്കുകയാണ് സിപിഎം ഇപ്പോൾ എന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.

admin

Recent Posts

ചരിത്രത്തിലാദ്യം !! സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം മാത്രം ധരിക്കണമെന്ന് നിയമമുണ്ടായിരുന്ന സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…

37 mins ago

പ്രധാനമന്ത്രിയെയും കുമാരസ്വാമിയേയും അപകീർത്തിപ്പെടുത്താൻ ഡികെ ശിവകുമാർ 100 കോടി വാഗ്ദാനം ചെയ്തു!അഡ്വാൻസായി 5 കോടി ;വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ദേവരാജ ഗൗഡ

കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ​ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…

53 mins ago

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

59 mins ago

കോടതിയിലും കള്ളന്മാരുടെ വിളയാട്ടം! വയനാട് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം; പൂട്ട് പൊളിച്ച് പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നു

വയനാട് : സുല്‍ത്താന്‍ ബത്തേരി കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം…

1 hour ago

കുഞ്ഞു ബാലന്റെ മോദിയോടുള്ള സ്നേഹം കണ്ടോ ?

നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...

2 hours ago

സതീഷ് കൊടകരയുടെ വിജ്ഞാന ദായകമായ പ്രഭാഷണം ! അർജ്ജുനനും യുവ സമൂഹവും

അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH

2 hours ago