അഡ്വ. മോഹൻ ജോർജ്
നിലമ്പൂരിൽ അനുകൂല വിധിയുണ്ടായില്ലെങ്കിലും നില മെച്ചപ്പെടുത്തി ബിജെപി. സി ക്ലാസ് മണ്ഡലമായിട്ടുകൂടി തങ്ങളുടെ അടിസ്ഥാനവോട്ടുകള്‍ നിലനിര്‍ത്താനായി എന്നത് ബിജെപിയെ സംബന്ധിച്ച് വലിയ നേട്ടമാണ്. എൽഡിഎഫിന്റെ വോട്ട് വിഹിതത്തിലടക്കം വലിയ ഇടിവുണ്ടായിട്ടും തങ്ങളുടെ വോട്ടുകൾ സംരക്ഷിക്കാൻ ബിജെപിക്ക് സാധിച്ചു. 8648 വോട്ടുകളാണ് എന്‍ഡിഎയുടെ ബിജെപി സ്ഥാനാർത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് നേടിയത്. കഴിഞ്ഞതവണ ബിജെപി നേടിയതിനേക്കാള്‍ 148 വോട്ടുകള്‍ കൂടുതലാണിത്.
മണ്ഡലത്തില്‍ 12,284 വോട്ടുകളാണ് ഒരു എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ച പരമാവധി വോട്ട്. പി.വി. അന്‍വര്‍ ആദ്യമായി വിജയിച്ച 2016-ലാണ് ഒരു എന്‍ഡിഎ സ്ഥാനാര്‍ഥി ഇത്രയും വോട്ടുകള്‍ നേടിയത്. അന്ന് എന്‍ഡിഎയില്‍ ബിഡിജെഎസ് ആയിരുന്നു മണ്ഡലത്തില്‍ മത്സരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് അനാവശ്യമാണെന്ന് മുന്നണിയിൽ മൊത്തത്തിൽ ഒരു അഭിപ്രായമുണ്ടായിരുന്നു. എങ്കിലും മലപ്പുറത്തെയും നിലമ്പൂരിലെയും നേതാക്കളും പ്രവർത്തകരും സ്ഥാനാർഥി വേണമെന്ന് വാശിപിടിച്ചതോടെ പാർട്ടി നേതൃത്വം സമ്മതം മൂളുകയായിരുന്നു. ഡോ. എം. അബ്ദുല്‍സലാം, ഷോണ്‍ ജോര്‍ജ്, ജിജി ജോസഫ്, നോബിള്‍ മാത്യു, സുമുത്ത് ജോര്‍ജ് എന്നിവരായിരുന്നു മണ്ഡലത്തിൽ ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. ഇടത് വലത് മുന്നണികൾ പ്രചാരണത്തിന് പണമൊഴുക്കിയപ്പോൾ ആഡംബരങ്ങൾ ഒന്നുമില്ലാതെയായിരുന്നു ബിജെപി പ്രചാരണം
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…