കർണാടക ഹൈക്കോടതി
ബെംഗളൂരു : നിയമപരമായി വിവാഹിതരല്ലെങ്കിൽ പോലും പരാതിക്കാരിയെ പീഡിപ്പിച്ചാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ 498A പ്രകാരം പങ്കാളിക്കെതിരെ കേസെടുക്കാമെന്ന് കർണാടക ഹൈക്കോടതി. വിവാഹബന്ധത്തിലെ ക്രൂരത തടയാൻ കൊണ്ടുവന്ന നിയമം, അതിന്റെ ലക്ഷ്യം നിറവേറ്റുന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെടണം എന്നും കോടതി വ്യക്തമാക്കി. നിലവിൽ ഭാരതീയ ന്യായ സംഹിത, 2023-ലെ സെക്ഷനുകൾ 85, 86 എന്നിവയ്ക്ക് പകരമാവുന്ന 498A വകുപ്പ്, നിയമപരമായി സാധുവായ വിവാഹങ്ങൾക്ക് മാത്രമല്ല, വിവാഹത്തിന്റെ സ്വഭാവമുള്ള ബന്ധങ്ങൾക്കും ബാധകമാണെന്ന് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
“498A ഐ.പി.സി.യിലെ ‘ഭർത്താവ്’ എന്ന പ്രയോഗം നിയമപരമായി സാധുവായ വിവാഹത്തിലെ പുരുഷനിൽ മാത്രം ഒതുങ്ങുന്നില്ല. അത്, അസാധുവായതോ അസാധുവാക്കാവുന്നതോ ആയ വൈവാഹിക ബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തിക്കും, അതുപോലെ വിവാഹത്തിന്റെ സ്വഭാവങ്ങൾ വഹിക്കുന്ന ലിവിങ് ഇൻ ബന്ധങ്ങൾക്കും ബാധകമാണ്. ,” കോടതി വ്യക്തമാക്കി.
പരാതിക്കാരി നൽകിയ ക്രിമിനൽ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആൺ സുഹൃത്തും കുടുംബാംഗങ്ങളും സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
2010-ൽ വിവാഹ വാഗ്ദാനം നൽകി ആൺസുഹൃത്ത് പല സ്ഥലങ്ങളിലായി ഒരുമിച്ച് താമസിപ്പിച്ചിരുന്നതായി പരാതിക്കാരി കോടതിയെ അറിയിച്ചു. പിന്നീട് സ്ത്രീധനത്തിനായി ഇയാൾ പീഡിപ്പിക്കുകയും, മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.
2016-ൽ ഇവർ താമസിച്ചിരുന്ന വീട് ഒഴിയുന്നത് കണ്ടതിനെ തുടർന്ന് പരാതിക്കാരി ശിവമോഗയിൽ നൽകിയ പരാതിയിൽ, ആദ്യം മോഷണത്തിന് കേസെടുത്ത പോലീസ് പിന്നീട് 498A വകുപ്പ് കൂട്ടിച്ചേർത്തു. അതേ വർഷം തന്നെ ബെംഗളൂരുവിൽ നടന്ന മറ്റൊരു സംഭവത്തിൽ, യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചതിനും സ്ത്രീധന പീഡനത്തിനും 498A, 307 (കൊലപാതക ശ്രമം) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, താനും പരാതിക്കാരിയുമായുള്ള ബന്ധം നിയമപരമായി നിലനിൽക്കുന്ന വിവാഹമല്ലെന്നും, അത് വെറും ലിവിങ് ഇൻ ബന്ധം മാത്രമായിരുന്നു എന്നും, താൻ മറ്റൊരാളെ വിവാഹം കഴിച്ച വ്യക്തിയാണെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം 498A വകുപ്പിന്റെ പ്രയോഗത്തെ ചോദ്യം ചെയ്തു.
ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ.
“498A വകുപ്പിലെ ‘ഭർത്താവ്’ എന്ന പദത്തിന് ലക്ഷ്യാധിഷ്ഠിതവും വിപുലവുമായ വ്യാഖ്യാനം നൽകണം. നിയമപരമായി സാധുതയില്ലാത്ത വിവാഹത്തിന്റെ സാങ്കേതിക കാരണം പറഞ്ഞ് ഈ നിയമത്തിന്റെ സംരക്ഷണം നിഷേധിക്കാനാവില്ല. നിയമപരമായി വിവാഹിതനാണെന്ന് ഒരു പുരുഷൻ സ്ത്രീയെ വിശ്വസിപ്പിക്കുകയും അതിനുശേഷം അവളെ ക്രൂരതയ്ക്ക് ഇരയാക്കുകയും ചെയ്താൽ, നിയമപരമായ വിവാഹം നിലവിലില്ലെന്ന് പറഞ്ഞ് ക്രിമിനൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ അയാളെ അനുവദിക്കാനാവില്ല,” കോടതി വ്യക്തമാക്കി.
സാമൂഹിക തിന്മകളെ പരിഹരിക്കാൻ കൊണ്ടുവരുന്ന ശിക്ഷാ നിയമങ്ങൾ, അതിന്റെ ലക്ഷ്യം തകർക്കുന്ന രീതിയിൽ വ്യാഖ്യാനിക്കരുത് എന്നും കോടതി കൂട്ടിച്ചേർത്തു. ‘
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…