ഖീൽ ദാസ് കോഹിസ്ഥാനി
ഇസ്ലാമബാദ് :ഷെഹ്ബാസ് ഷെരീഫ് മന്ത്രിസഭയിലെ മതകാര്യ സഹമന്ത്രി ഖീൽ ദാസ് കോഹിസ്ഥാനിയുടെ വാഹനവ്യൂഹത്തിനെതിരെ ആക്രമണം. പ്രതിഷേധക്കാർ മന്ത്രിയുടെ വാഹനത്തിന് നേരെ ഉരുളക്കിഴങ്ങും തക്കാളിയും എറിഞ്ഞുവെന്നാണ് വിവരം. സിന്ധിലെ തട്ട ജില്ലയിൽ നടന്ന ആക്രമണത്തിൽ മന്ത്രിക്ക് പരിക്കേറ്റിട്ടില്ല. പാകിസ്ഥാനിൽ തന്നെ ന്യൂനപക്ഷ ജനസംഖ്യ, പ്രത്യേകിച്ച് ഹിന്ദുക്കൾ കൂടുതലുള്ള പ്രദേശമാണ് തട്ട ജില്ല.
കൊഹിസ്ഥാനിക്കെതിരായ ആക്രമണത്തെ ഷെഹ്ബാസ് ഷെരീഫ് അപലപിക്കുകയും സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ജനപ്രതിനിധികൾക്കെതിരായ ആക്രമണം അംഗീകരിക്കാനാവില്ലെന്നും സംഭവത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുമെന്നും
ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിൽ പാകിസ്ഥാൻ ഏറെ പഴി കേൾക്കുന്ന സമയത്താണ് കൊഹിസ്ഥാനിക്കെതിരായ ആക്രമണം. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ നിരന്തരം പീഡിപ്പിക്കപ്പെടുകയും നിർബന്ധിത മതപരിവർത്തത്തിന് വിധേയമാകുകയും ചെയ്യുന്നുണ്ട്.
ഗ്രീൻ പാകിസ്ഥാൻ ഇനിഷ്യേറ്റീവ് എന്ന പദ്ധതിക്ക് കീഴിൽ ചോളിസ്ഥാൻ മേഖലയിലെ ഭൂമിക്ക് ജലസേചനം നൽകുന്നതിനായി പഞ്ചാബ് പ്രവിശ്യയിൽ ആറ് കനാലുകൾ നിർമ്മിക്കാനുള്ള തീരുമാനം അടുത്തിടെ പാക് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് സിന്ധിലെ ജലസേചനത്തെ പ്രതികൂലമായി ബാധിക്കുമെന്ന വാദവുമായി വിവിധ പാർട്ടികളും ദേശീയവാദ ഗ്രൂപ്പുകളും പ്രതിഷേധം നടത്തിവരികയാണ്. ഇവരാണ് കൊഹിസ്ഥാനിയെ ആക്രമിച്ചത് എന്നാണ് റിപ്പോർട്ട്.
സിന്ധിലെ ജാംഷോറോ ജില്ലയിൽ നിന്നുള്ള കൊഹിസ്ഥാനി 2018 ലാണ് ആദ്യമായി പിഎംഎൽ-എൻ ടിക്കറ്റിൽ എംപിയായി തെരഞ്ഞെടുക്കപ്പെടുന്നത്. അഞ്ച് വർഷത്തെ കാലാവധിക്ക് ശേഷം 2024 ൽ അദ്ദേഹം വീണ്ടും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു, പിന്നാലെയാണ് മന്ത്രിസഭയിലേക്കും എത്തുന്നത്
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…
കുറഞ്ഞ വരുമാനത്തിൽ ഉള്ളവർക്ക് ലോൺ കിട്ടാൻ സാധ്യത കുറവാണ്.ഒരു വ്യക്തിക്ക് ലോൺ തരാണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വരുമാനവും…
ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് വാങ്ങുന്ന പ്രതിഫലം #meenakshidileep #actordileep #dileepfamily #dileepkavyamadhavan #dileepissue #dileepcasedetials #meenakshidileepphotos #meenaskhidileepvideos #meenaskhidileepreels…