പ്രതീകാത്മക ചിത്രം
40 ദിവസങ്ങൾക്കിടെ ഏഴോളം തവണ മാരക വിഷമുള്ള പാമ്പിന്റെ കടിയേറ്റെന്ന് വെളിപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ഫത്തേഹ്പൂർ സ്വദേശിയായ വികാസ് ദുബെ എന്ന 24കാരനാണ് അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്നോട്ടു വന്നത്. എല്ലാ ശനിയാഴ്ചകളിലുമാണ് യുവാവിന് പാമ്പ് കടിയേൽക്കുന്നത്. മാരക വിഷമുള്ള പാമ്പാണ് കൊത്തുന്നതെങ്കിലും ഒറ്റ ദിവസത്തെ ചികിത്സ കൊണ്ട് യുവാവ് സുഖം പ്രാപിക്കുന്നുണ്ട്. നിരന്തരമായി യുവാവിന് പാമ്പ് കടിയേൽക്കുന്നതിനാൽ ചികിത്സാ സഹായത്തിനായി അഭ്യർത്ഥിച്ചെത്തിയെന്ന് ചീഫ് മെഡിക്കൽ ഓഫീസർ രാജീവ് നയൻ ഗിരി മാദ്ധ്യമങ്ങളെ അറിയിച്ചു.
‘ചികിത്സയ്ക്കായി തനിക്ക് ധാരാളം പണം ചെലവാകുന്നുണ്ടെന്ന സങ്കടം വികാസ് കളക്ടറേറ്റിൽ എത്തി അറിയിച്ചു. സാമ്പത്തിക സഹായം അനുവദിക്കണമെന്നും അഭ്യർത്ഥിച്ചു. യുവാവിനോട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാൻ ഉപദേശിച്ചു. സർക്കാർ ആശുപത്രികളിൽ സൗജന്യമായി ആന്റിവെനം ലഭ്യമാകുന്നതാണ്. വികാസിനെ എല്ലാ ശനിയാഴ്ചകളിലും പാമ്പ് കടിയേൽക്കുന്നുണ്ട്. ഇത് അത്ഭുതപ്പെടുത്തുന്നതാണ്. യുവാവിനെ കടിക്കുന്നത് പാമ്പാണോയെന്ന് ഇനിയും സ്ഥിരീകരിക്കാനുണ്ട്.
ചികിത്സിക്കുന്ന ഡോക്ടറുടെ പക്കൽ നിന്നും കൂടുതൽ വിവരങ്ങളും തേടണം.എല്ലാ ശനിയാഴ്ചകളിലും ഒരാൾക്ക് പാമ്പ് കടിയേൽക്കുന്നതും ഒരു ആശുപത്രിയിൽ തന്നെ ചികിത്സയ്‌ക്കെത്തുന്നതും വെറും ഒറ്റ ദിവസം കൊണ്ട് സുഖം പ്രാപിക്കുന്നതും വിചിത്രമായി തോന്നുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്ന് ഡോക്ടർമാരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. യഥാർത്ഥ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ നടപടികൾ സ്വീകരിക്കുകയുളളൂ’- രാജീവ് നയൻ ഗിരി പറഞ്ഞു.
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…