'Everyone should vote for us, otherwise we will have to meet again'; Samajwadi Party candidate threatens voters
ലക്‌നൗ: ഞങ്ങൾക്ക് തന്നെ വോട്ട് ചെയ്യണമെന്ന് വോട്ടർമാരെ ഭീഷണിപ്പെടുത്തി ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി. ബുദൗണിലെ എസ്പി സ്ഥാനാർത്ഥിയായ ശിവ്പാൽ യാദവ് ആണ് എല്ലാവരും തനിക്ക് വോട്ട് ചെയ്യണമെന്ന് ഭീഷണി മുഴക്കുന്നത്. അല്ലാത്ത പക്ഷം പ്രത്യാഘാതം ഉണ്ടാകുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകുന്നു. സമൂഹമാദ്ധ്യമങ്ങളിലടക്കം ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിലവിൽ ഇറ്റാവ ജില്ലയിലെ ജസ്വന്ത് നഗറിൽ നിന്നുള്ള എസ്പി എംഎൽഎയാണ് ശിവ്പാൽ യാദവ്.
ഒരു പൊതുവേദിയിൽ വച്ചാണ് ശിവ്പാൽ യാദവ് ഭീഷണി മുഴക്കുന്നത്. ” ഞങ്ങൾ നിങ്ങളിൽ നിന്ന് വോട്ട് തേടും, എല്ലാവരും ഞങ്ങൾക്ക് തന്നെയാണ് വോട്ട് ചെയ്യുന്നതെങ്കിൽ കുഴപ്പമില്ല. അല്ലാത്തപക്ഷം നമ്മൾ തമ്മിൽ വീണ്ടും കാണേണ്ടി വരും, അപ്പോൾ നമുക്ക് ആ പ്രശ്‌നം പരിഹരിക്കാം” എന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്.
സഹസ്വനിൽ നിന്നുള്ള എസ്പി എംഎൽഎ ആയ ബ്രജേഷ് യാദവും ശിവ്പാൽ യാദവിന്റെ മകനും ഈ സമയം വേദിയിൽ ഉള്ളതായി വ്യക്തമാണ്. വീഡിയോ വൈറലായതിന് പിന്നാലെ ശിവ്പാൽ യാദവിനെതിരെ കടുത്ത വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ വീഡിയോയിലെ ഒരുഭാഗം മാത്രം വച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നാണ് ബ്രജേഷ് യാദവിന്റെ വാദം. മാർച്ച് 15ന് ഗുന്നൗറിലേക്ക് പോകുന്നതിനിടെ എടുത്തതാണ് ഈ വീഡിയോ എന്നും ബുദൗണിൽ വച്ച് അദ്ദേഹം സംസാരിച്ചത് എല്ലാവരും തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും ബ്രജേഷ് പറയുന്നു.
അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ബുദൗൺ ജില്ലാ മജിസ്ട്രേറ്റ് മനോജ് കുമാർ പറഞ്ഞു. ‘വീഡിയോയുടെ പൂർണരൂപം കണ്ടെത്തിയിട്ടുണ്ട്. വീഡിയോ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും കൈമാറണമെന്ന് യുപി ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഉള്ളടക്കം പരിശോധിച്ച് വരികയാണ്. വിശദമായ അന്വേഷണം നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും” മനോജ് കുമാർ പറയുന്നു.
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…