ദില്ലി: കുറേ വി ഐ പികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. ചിദംബരം എന്ന അഴിമതിയുടെ വന്മരത്തെ തട്ടി അകത്താക്കിയതിനെ തുടര്‍ന്നുണ്ടായ പേടി മാത്രമല്ലിത്. ജയിലില്‍ പോയാലും ഇല്ലെങ്കിലും കിടപ്പാടം ഇല്ലാതാകുന്ന അവസ്ഥയിലാണ് ഈ വി ഐ പികള്‍. തലസ്ഥാന നഗരിയിലെ കുറേ വി ഐ പികള്‍ കാലാകാലങ്ങളായി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭീമന് സര്‍ക്കാര്‍ ബംഗ്ലാവുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും ഈ ശാസനം നല്‍കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍.
കഴിഞ്ഞ മാസം ബംഗ്ലാവുകള്‍ ഒഴിയാന്‍ നിര്‍ദ്ദേശം കൊടുത്തിരുന്നെങ്കിലും പാതിയോളം പേര് മാത്രമാണ് സര്‍ക്കാർ ബംഗ്ലാവുകളിലെ പൊറുതി അവസാനിപ്പിച്ച് പടിയിറങ്ങിയത്. 109 പേര് ഇപ്പോഴും അനധികൃതമായി സര്‍ക്കാര്‍ ബംഗ്ലാവുകള്‍ കൈവശം വച്ചിട്ടുണ്ട്. ഇവര്‍ ഉടന്‍ സ്ഥലം വിട്ടില്ലെങ്കില്‍ വെള്ളവും വൈദ്യുതി ബന്ധവും നിര്‍ത്താനും സര്‍ക്കാര്‍ സി പി ഡബ്ല്യു ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എം പി സ്ഥാനം ഒഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ വാസ സ്ഥലം ഒഴിയണമെന്നാണ് ചട്ടം. പക്ഷെ ഇത് ആരും പാലിച്ചിട്ടില്ല. പുതിയ ലോക്സഭയിലെ മുന്നൂറോളം പുതിയ എം പിമാര്‍ക്ക് താമസസൗകര്യം ഒരുക്കാന്‍ സി പി ഡബ്ല്യു ഡി പാടുപെടുന്പോഴാണ് ഈ അനധികൃത കൈവശം വെയ്ക്കല്‍. ഏത് രാഷ്ട്രീയപാര്‍ട്ടി അധികാരത്തില്‍ വന്നാലും ഇത്തരക്കാരെ തൊടാന്‍ ആരും ശ്രമിച്ചിരുന്നില്ല.ആ പരസ്പര സഹായസഹകരണ സംഘത്തെയാണ് മോദി സര്‍ക്കാര്‍ പൊളിക്കുന്നത്.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…