Kerala

മലപ്പുറത്ത് വൻ മദ്യവേട്ട; 400 കുപ്പിയോളം അനധികൃത മദ്യം പിടിച്ചെടുത്തു

മലപ്പുറം: മലപ്പുറത്ത് വൻ മദ്യവേട്ട. 400 കുപ്പിയോളം അനധികൃത മദ്യവുമായി രണ്ട് പേര്‍ പിടിയിലായി. പാണ്ടിക്കാട് സ്വദേശികളാണ് എക്‌സൈസിന്റെ പിടിയിലായത്. കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറയ്ക്കല്‍ ശരത് ലാല്‍, പാറക്കോട്ടില്‍ നിധിന്‍ എന്നിവരെയാണ് എക്‌സൈസ് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൂടെ പിടികൂടിയത്.പച്ചക്കറി കട നടത്തുന്നതിന്റെ മറവിലാണ് സംഘം മദ്യമെത്തിച്ചിരുന്നത്.

മാഹിയില്‍ നിന്ന് ബോലേറോ പിക്കപ്പില്‍ കടത്തുന്നതിനിടയിലാണ് പ്രതികള്‍ എക്‌സൈസിന്റെ പിടിയിലായത്. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയില്‍ മദ്യം കടത്തിയവരെ പിടികൂടുകയായിരുന്നു. ഇതിനുപിന്നിൽ കൂടുതൽ സംഘങ്ങളുണ്ടോ എന്നതുൾപ്പെടെ അന്വേഷിച്ചുവരികയാണ്.

admin

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

8 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

10 hours ago