തെന്നിന്ത്യൻ നടൻ ചിമ്പുവിന് വേൽസ് യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്. നിലവിലെ സിനിമാ രംഗത്തെ വിശിഷ്ടമായ സേവനങ്ങൾക്കാണ് താരത്തിന് അംഗീകാരം ലഭിച്ചത്. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ ചിമ്പുവിന്റെ മാതാപിതാക്കളും പങ്കെടുത്തു. നേരത്തെ എം ജി രാമചന്ദ്രൻ, ശിവാജി ഗണേശൻ, കമൽഹാസൻ, വിജയ്, വിക്രം തുടങ്ങിയ പ്രമുഖ നടന്മാർ മുമ്പ് ഈ അംഗീകാരത്തിന് അർഹരായിട്ടുണ്ട്.
വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളുടെ നേട്ടങ്ങൾ ഗവേഷണം ചെയ്യുന്ന കമ്മിറ്റി അംഗങ്ങളുടെ ഒരു പാനലാണ് താരത്തെ അംഗീകാരത്തിന് അർഹനെന്ന് തീരുമാനിച്ചത്. ”സിലംബരശൻ ടി ആറിന്റെ കഴിവുകൾക്കും സിനിമാ മേഖലയിലെ പ്രയത്നങ്ങൾക്കുമുള്ള അംഗീകാരമായി നടന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചതെന്നും, അതിൽ അതിയായ സന്തോഷമുണ്ടെന്നും വെൽസ് യൂണിവേഴ്സിറ്റിയുടെ സ്ഥാപകനും ചെയർമാനുമായ ഡോ. ഇഷാരി കെ ഗണേഷ് പറഞ്ഞു.
വെൽസ് ഫിലിം ഇന്റർനാഷണൽ നിർമ്മിക്കുന്ന സിനിമയിൽ സിമ്പു ഭാഗമാണെന്നതുമായി ഈ അംഗീകാരത്തിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.” ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ‘വെന്ത് തനിന്തത് കാട്’ ആണ് ആരാധകർ കാത്തിരിക്കുന്ന ചിമ്പുവിന്റെ അടുത്ത സിനിമ. സിനിമയുടെ ടീസർ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു.
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…
ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp
തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…
തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…
ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷന് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ…