Kerala

എക്‌സൈസിന്റെ ക്ലീന്‍ സ്ലിറ്റ് ഡ്രൈവ് !പത്തനംതിട്ടയിൽ 300 ഗ്രാം കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നസീബ് പിടിയിൽ

പത്തനംതിട്ട : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയില്‍. പത്തനംതിട്ട കുമ്പഴയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നസീബ് എസ് ആണ് 300 ഗ്രാം കഞ്ചാവുമായി പിടിയിലായത്.
എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ക്ലീന്‍ സ്ലിറ്റ് പ്രത്യേക ഡ്രൈവിന്റെ ഭാഗമായി മുമ്പ് ലഹരിക്കേസുമായി ബന്ധപ്പെട്ട് പിടിയിലായവരെ പ്രത്യേകം നിരീക്ഷിച്ചവരുന്നുണ്ട്. അവരുടെ വീടുകളിലടക്കം പരിശോധന നടത്തുന്നുണ്ട്. ഇതിന്റ ഭാഗമായി കുമ്പഴ നസീബ് സുലൈമാന്‍ എന്ന നസീബ് എസ് താമസിക്കുന്ന വീട്ടില്‍ എക്‌സൈസ് പരിശോധന നടത്തിയത്. ഒരുവര്‍ഷം മുമ്പും ഇയാള്‍ക്കെതിരെ എക്‌സൈസ് കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് 300 ഗ്രാം കഞ്ചാവ് പിടികൂടിയത്. ഒരുവര്‍ഷം മുമ്പ് ഇയാള്‍ പത്തനംതിട്ട നഗരത്തിന് സമീപം താമസിച്ചിരുന്ന വീട്ടില്‍നിന്ന് കഞ്ചാവ് പിടിച്ചിരുന്നു. അതേസമയം, നസീബിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നുവെന്നും ഇപ്പോള്‍ അയാള്‍ സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും ജില്ലാ നേതൃത്വം അറിയിച്ചു.

Anandhu Ajitha

Recent Posts

ഇറാൻ മുല്ലമാർ ഇനിയും പ്രതിഷേധങ്ങൾക്കെതിരെ വെടിവച്ചാൽ ഉടൻ തിരിച്ചടിയെന്ന് അമേരിക്കയും ഇസ്രായേലും

കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…

18 minutes ago

ശബരിമല സ്വർണ്ണക്കൊള്ള. SIT അന്വേഷണം അട്ടിമറിക്കുവാനുള്ള സമഗ്രമായ ഇടപെടലുകൾ സർക്കാർ നടത്തുന്നുവോ ?

അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…

2 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സോണിയാ ഗാന്ധിയിലേക്കും നീളണമെന്ന് കെ സുരേന്ദ്രൻ

ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…

2 hours ago

ശ്രീ ലേഖയ്ക്കെതിരെ വ്യാജ പരാതിയുമായി സിപിഐഎം??

ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…

3 hours ago

മദിരയിൽ മയങ്ങുന്ന മലയാള നാട്ടിൽ പുതിയ ബ്രാൻഡ് മദ്യത്തിന് പേരിടൽ കർമ്മം. അവിടെയും കാരണഭൂതൻ എയറിൽ.

പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…

5 hours ago

ഖമേനിയെ വക വരുത്തും! ഇറാൻ മറ്റൊരു ഇറാഖാകുന്നു; ആക്രമിക്കാൻ തയ്യാറെടുത്ത് അമേരിക്ക

ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…

5 hours ago