ത്രിപുരയിൽ ബിജെപി നടത്തിയ റാലിയിൽ നിന്ന്
ദില്ലി : നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ത്രിപുര,നാഗാലാൻഡ്,മേഘാലയ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നു. ത്രിപുരയിൽ 36 മുതൽ 45 വരെ സീറ്റുകൾ നേടി നിലവിലുള്ളതിനേക്കാൾ സ്ഥിതി മെച്ചപ്പെടുത്തി ഭരണ തുടർച്ച നേടുമെന്നും . ഇടത് കോൺഗ്രസ് സഖ്യം 6 മുതൽ 11 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നുമാണ് റിപ്പോർട്ട് .പുതുതായി മത്സരരംഗത്തെത്തിയ തിപ്രമോത പാർട്ടി 9 മുതൽ 16 വരെ സീറ്റുകൾ നേടുമെന്നും പ്രതിപക്ഷ വോട്ടുകൾ തിപ്രമോത പാർട്ടി കൈക്കലാക്കുമെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നു .
മേഘാലയയിൽ ബിജെപി 6 മുതൽ 11 വരെയും എൻപിപി 21 മുതൽ 26 വരെയും ടിഎംസി 8 മുതൽ 13 വരെയും കോൺഗ്രസ് 3 മുതൽ 6 വരെയും സീറ്റുകൾ നേടുമെന്നാണ് എക്സിറ്റ് പോൾ റിസൾട്ട്
നാഗാലാൻഡിൽ ബിജെപി 35 മുതൽ 43 വരെയും എൻപിഎഫ് 2 മുതൽ 5 വരെയും കോൺഗ്രസ് 1 മുതൽ 3 വരെയും മറ്റുള്ളവർ 6 മുതൽ 12 വരെയും സീറ്റുകൾ നേടുമെന്നാണ് പ്രവചനം
ഫെബ്രുവരി 16നാണ് ത്രിപുരയിലെ 60 നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. മേഘാലയയിലും നാഗാലാൻഡിലും 60ൽ 59 വീതം സീറ്റുകളിലേക്ക് ഇന്നായിരുന്നു പോളിങ്. ത്രിപുരയിൽ 88 ശതമാനം പോളിങ്ങാണ് രേഖപ്പെടിത്തിയത്. മാർച്ച് രണ്ടിനാണ് മൂന്നു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…