റിയാദ്: ശ്വാസതടസം കാരണം കന്യാകുമാരി സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. നവോദയ കലാസാംസ്കാരിക വേദി അബ്ഖൈഖ് മത്താര്‍ യൂനിറ്റ് അംഗമായ രാമചന്ദ്രന്‍ സ്വാമി പിള്ളൈ (58) ആണ് തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ നിര്യാതനായത്.
ഞായറാഴ് വൈകുന്നേരം ശ്വാസതടസം അനുഭവപ്പെടുകയും ഉടന്‍ ഹുഫൂഫ് ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സക്ക് ശേഷം രാത്രി 10 മണിയോടെ തിരിച്ചെത്തുകയും ചെയ്തു. എന്നാൽ പുലർച്ചെ മൂന്നോടെ വീണ്ടും ശ്വാസ തടസ്സം അനുഭപ്പെട്ടതിനെ തുടർന്ന് അബ്ഖൈഖ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒമ്പത് വര്‍ഷത്തോളമായി അബ്ഖൈഖ് ഐന്താറില്‍ നിർമാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം അബ്ഖൈഖ് ജനറല്‍ ആശുപതിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് അബ്ഖൈഖ് നവോദയ പ്രവര്‍ത്തകര്‍ ശ്രമം ആരംഭിച്ചു. മരിച്ച രാമചന്ദ്രന്‍ സ്വാമി പിള്ളക്ക് ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്.
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…