Friday, May 3, 2024
spot_img

രാജാക്കന്മാരാണെന്ന തോന്നല്‍ വേണ്ട; പോലീസുകാർ മാറേണ്ട സമയം അതിക്രമിച്ചു; രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കൊച്ചി: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി (High Court) ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. രാജാക്കൻമാർ ആണെന്ന തോന്നൽ പോലീസുകാർക്ക് ഉണ്ടാവരുത്. പോലീസുകാരെക്കുറിച്ചുള്ള പരാതികൾ കോടതിയിൽ നിരന്തരം എത്തുന്നുണ്ട്.പോലീസ് മാറേണ്ട സമയം അതിക്രമിച്ചുവെന്ന് ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ യോഗത്തിലായിരുന്നു ജഡ്ജിയുടെ വിമര്‍ശനം.

പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്ന കോടതി ഉത്തരവ് പോലീസിന്റെ മനോവീര്യം തകര്‍ക്കുമെന്ന നിലപാട് തെറ്റാണ്. തെറ്റു ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താനുള്ള മനോധൈര്യമാണ് സേനയ്ക്ക് ഉണ്ടാകേണ്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. മാറാതെ ഒരു കാരണവശാലും ഈ ഫോഴ്സിന് മുന്നോട്ടുപോകാന്‍ പറ്റില്ല. തെറ്റു ചെയ്താല്‍ പിടിക്കപ്പെടുമെന്നും തെറ്റ് ചെയ്യാത്ത ഒരാള്‍ക്ക് ബുദ്ധിമുട്ട് വരില്ലെന്നും പറയുന്ന കാലത്തു മാത്രമേ നമ്മുടെ ഫോഴ്സുകള്‍ ശരിയാകൂ. പരമാധികാര റിപ്പബ്ലിക് എന്ന് പറയുന്ന നമ്മുടെ രാജ്യത്ത് ശരിക്കുള്ള രാജാവ് ഇവിടുത്തെ ഓരോ പൗരനുമാണ്. അത് നിങ്ങളുമാകാം. അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles