Expelled from school citing poor attendance; Following the intervention of the Child Rights Commission, the student was taken back
കോഴിക്കോട്:ഹാജര്‍ കുറവ് ചൂണ്ടിക്കാട്ടി സ്‌കൂളില്‍നിന്നു പുറത്താക്കിയ വിദ്യാര്‍ഥിയെ ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് തിരിച്ചെടുത്തു.കോഴിക്കോട് സെന്‍റ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ എആര്‍ മാധവനെയാണ് തിരിച്ചെടുത്തത്.
സ്കൂള്‍ മാനേജ്മെന്‍റിനെതിരെ വിദ്യാര്‍ത്ഥിയുടെ പിതാവും സ്കൂളിലെ മുന്‍ പിടിഎ പ്രസിഡന്‍റുമായ അനൂപ് ഗംഗാധരന്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു.തുടർന്ന് ബുധനാഴ്ച ചേര്‍ന്ന ബാലാവകാശ കമ്മീഷന്‍ ഹിയറിംഗിലാണ് വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ക്രിക്കറ്റ് പരിശീലനത്തിന്‍റെ പേരില്‍ തുടര്‍ച്ചയായി അവധിയായതിനെ തുടര്‍ന്നാണ് കുട്ടിയെ പുറത്താക്കിയതെന്നാണ് മാനേജ്മെന്‍റ് വിശദീകരിച്ചിരുന്നത്. എന്നാല്‍ തന്നോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് മകനെ പുറത്താക്കിയതെന്ന് അനൂപ് ആരോപിച്ചിരുന്നു.
പിടിഎ പ്രസിഡണ്ടായിരിക്കെ അമിതമായി ഡൊണേഷന്‍ വാങ്ങിക്കുന്നതടക്കം താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ മനേജ്മെന്‍റിനെ ചൊടിപ്പിച്ചിരുന്നു. ആസൂത്രിതമായി പിടിഎ സ്ഥാനത്തു നിന്ന് തന്നെ പുറത്താക്കിയതിനു പിന്നാലെയാണ് മകനെയും പുറത്താക്കിയതെന്നായിരുന്നു അനൂപ് ഗംഗാധരന്‍റെ ആരോപണം. എന്നാല്‍ പിടിഎ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് അനൂപിനെ നീക്കിയതും കുട്ടിയെ റോളില്‍ നിന്ന് നീക്കിയതുമായി ബന്ധമില്ലെന്ന് സ്കൂള്‍ മാനേജ്മെന്‍റ് പറഞ്ഞിരുന്നു.
ബാലവാകശ കമ്മീഷന്‍ കുട്ടിയെ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പിതാവ് അനൂപ് ഗംഗധരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. അദ്ധ്യായന വർഷത്തിന്റെ പകുതിക്ക് വെച്ച് ഇത്തരത്തിൽ സ്‌കൂളിൽ നിന്നും പുറത്താക്കുന്നത് കുട്ടിയുടെ ഉത്തമ താൽപ്പര്യത്തിന് എതിരാണെന്നെയായിരുന്നു കമ്മീഷന്റെ നിരീക്ഷണം- അനൂപ് ഫേസ്ബുക്കില്‍ കുറിച്ചു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…