India

വിമാനത്തിൽ പോലും കഠിനാധ്വാനം; ചർച്ചകളും അവലോകനയോഗങ്ങളും നിരവധി, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമുള്ള വിമാന യാത്രാനുഭവങ്ങൾ പങ്കുവെച്ച് വിദേശ കാര്യമന്ത്രി എസ്.ജയശങ്കര്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്രമിക്കാറില്ലെന്ന് വെളിപ്പെടുത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. പ്രധാനമന്ത്രി കഠിനാധ്വാനിയാണെന്നും വിമാനത്തില്‍ പോലും ജോലി ചെയ്യുകയാണ് പതിവെന്നും ജയശങ്കര്‍ വ്യക്തമാക്കി. അദ്ദേഹത്തിന് ഒരു കഴിവുണ്ട്, വ്യക്തിത്വമുണ്ട്, കാഴ്ചപ്പാടുണ്ട്, മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ കഴിവുണ്ടെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. മോദി ഒരു ടീം പ്ലെയറാണ്, അതുപോലെ തന്നെ നല്ല ശ്രോതാവും. ധാരാളം കാര്യങ്ങള്‍ ചോദിച്ചറിയാനും അദ്ദേഹത്തിന് ഇഷ്മാണ്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ കാര്യങ്ങള്‍ക്കെല്ലാം ഒരു പിന്തുണ ലഭിക്കുന്നുണ്ടെന്നും ജയശങ്കര്‍ വ്യക്തമാക്കി.പ്രധാനമന്ത്രി എന്തും നേരിടാന്‍ തയ്യാറായിരിക്കുന്ന വ്യക്തിയാണ്. വിദേശ യാത്രയ്ക്കിടെ പോലും അദ്ദേഹം ധാരാളം ചര്‍ച്ചകളും അവലോകനങ്ങളും നടത്താറുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു.

അതേസമയം, താന്‍ ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നയാളാണ്. എന്നാല്‍ പ്രധാനമന്ത്രിയോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്താല്‍ തനിക്ക് ഒരിക്കലും ഉറങ്ങാന്‍ സാധിക്കാറില്ല. എല്ലാ സമയവും അദ്ദേഹവുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കും. വിമാനമിറങ്ങുമ്പോള്‍ എന്താണ് ക്ഷീണിച്ചിരിക്കുന്നത് എന്ന് പലരും ചോദിക്കാറുണ്ട്. അതിന് കാരണം ഇതാണ്’, എസ് ജയശങ്കര്‍ പറഞ്ഞു. ദേശീയ ചാനലായ ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

Anusha PV

Recent Posts

സ്വാതി മലിവാളിൻ്റെ പരാതി; കെജ്‌രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ കേസെടുത്ത് പോലീസ്

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…

21 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…

36 mins ago

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയും ഡെനിസോവൻമാരും !

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ

52 mins ago

കറുത്ത നീളൻ മുടിയോ മേക്കപ്പോ ഇല്ല ! തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ ഇമ്രാൻ ഖാൻ ; വീഡിയോ വൈറലാകുന്നു

ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…

9 hours ago

വയറ്റിൽ കത്രിക മറന്നു വച്ച് തൂണിക്കെട്ടിയതും ഇതേ ആശുപത്രിയിൽ!|OTTAPRADAKSHINAM

പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…

10 hours ago

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

10 hours ago