CRIME

തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മലയാളിയുൾപ്പെടെ ആറ് പേർ അറസ്റ്റിൽ;വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും കണ്ടെത്തി

ചെന്നൈ:തമിഴ്‌നാട്ടിൽ ബിജെപി പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മലയാളിയുൾപ്പെടെ ആറ് പേർ അറസ്റ്റിൽ.ബിജെപി തിരുപ്പത്തൂർ നഗരസക്രട്ടറി പി.കാളികണ്ണനാണ് കൊല്ലപ്പെട്ടത്.

കേസിൽ കോട്ടയം സ്വദേശി ടി. അരുൺ, തിരുപ്പത്തൂർ സ്വദേശികളായ എസ്. ഹരി വിഘ്‌നേശ്, വി. അരുൺ കുമാർ, ആന്ധ്രാ സ്വദേശികളായ കെ. മണി കണ്ഠൻ, ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് പുറമേ പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെയും സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലയ്‌ക്ക് ഉപയോഗിച്ച വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും ഇവരുടെ പക്കൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു.

കഴിഞ്ഞ ദിവസമായിരുന്നു അരുൺ ഉൾപ്പെട്ട ക്വട്ടേഷൻ സംഘം കാളികണ്ണനെ വെട്ടിക്കൊലപ്പെടുത്തിയത്. ഹരി വിഘ്‌നേഷും, കാളികണ്ണനും തമ്മിൽ നേരത്തെ തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമായിരുന്നു കൊലപാതകം. കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

13 hours ago

അഗ്നിവീറുകൾക്ക് ആശ്വാസം: സൈനികസേവനം ആറുവർഷമാക്കാൻ കേന്ദ്രസർക്കാർ

​ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…

13 hours ago

ലോക ഹിന്ദു കോൺഗ്രസ് 2026 മുംബൈയിൽ: ആഗോള ഹൈന്ദവ നേതൃത്വങ്ങളെ അഭിസംബോധന ചെയ്യാൻ ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്!

ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…

13 hours ago

ഇറാൻ-അമേരിക്ക ഏറ്റുമുട്ടൽ ആഗോളപ്രതിസന്ധി രൂക്ഷമാക്കുമോ ?

ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…

14 hours ago

കെ.പി.സി.സി അധ്യക്ഷനാകാൻ അനിൽകുമാർ? പകരം മന്ത്രിയാകാൻ പോര് മുറുകുന്നു

കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…

15 hours ago

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

2 days ago