മലപ്പുറം: അടിപിടിക്കേസില്‍പ്പെട്ടയാളെ കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട് പേരെ വളാഞ്ചേരി പൊലീസ് പിടികൂടി. താനൂര്‍ ചെറുപുരക്കല്‍ അസ്‌കര്‍(35), പുറമണ്ണൂര്‍ ഇരുമ്പലയില്‍ സിയാദ് (40) എന്നിവരാണ് അറസ്റ്റിലായത്. വലിയകുന്ന് സ്വദേശിയായ ബൈജുവിന്റെ ഭാര്യയുടെ പരാതിയിലാണ് കേസ്.
കഴിഞ്ഞമാസം 27ന് പരാതിക്കാരിയുടെ ഭര്‍ത്താവായ ബൈജുവും അനസ് എന്നയാളും വാഹനം ഓവര്‍ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായി. ഒടുവിൽ തർക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. വളാഞ്ചേരി പൊലീസ് ഈ സംഭവത്തിൽ കേസ് എടുത്തിരുന്നു. കേസ് നിലനില്‍ക്കേയാണ് പ്രതികള്‍ ബൈജുവിനെ സമീപിച്ചത്.
അനസിനെതിരെ കേസ് ശക്തമാക്കാമെന്നും കേസിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുതരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇരുവരും 1,27,000 രൂപയോളം കൈക്കലാക്കി. സംഭവത്തില്‍ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒന്നാം പ്രതിയായ അസ്‌കറിനെ താനൂര്‍ പൊലീസിന്റെ സഹാത്തോടെയാണ് പിടികൂടിയത്. വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷിനെ കൂടാതെ എസ് ഐ മാരായ ഷമീല്‍, ഉണ്ണികൃഷ്ണന്‍. എസ് സി പി ഒമാരായ പത്മിനി, വിനീത് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…