Simulation of a financial study
കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങൾക്ക് മേൽ അമിത നികുതിഭാരം അടിച്ചേൽപ്പിച്ച സംസ്ഥാന സർക്കാർ പരസ്യങ്ങൾക്കായി കോടിക്കണക്കിന് രൂപ ചിലവിടാൻ ഒരുങ്ങതായി റിപ്പോർട്ട്. സര്‍ക്കാരിന്‍റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഇലക്ട്രോണിക് പരസ്യബോര്‍ഡുകള്‍ക്കായി അഞ്ച് കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നതെന്ന് സ്വകാര്യ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. അഞ്ചു ജില്ലകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മാത്രമാണ് അഞ്ചുകോടി രൂപ ചെലവിടുന്നതെന്നാണ് റിപ്പോർട്ട്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് ബോർഡുകൾ സ്ഥാപിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശമുള്ള സ്ഥാപന മേധാവികള്‍ക്ക് കത്തു നൽകിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുമ്പ് ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കണമെന്നാണ് സര്‍ക്കാർ നിര്‍ദ്ദേശമെന്നാണ് സൂചന.
തദ്ദേശ തിരഞ്ഞെടുപ്പിനു സ്വന്തം നേട്ടങ്ങള്‍ പരസ്യം ചെയ്യാനായാണ് സർക്കാർ കോടികള്‍ ചെലവഴിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് അഞ്ച് കോടിക്ക് മേൽ തുക ചിലവഴിച്ച് പരസ്യബോർഡുകൾ സ്ഥാപിക്കുന്നത്. എല്‍ഇഡി സ്ക്രീന്‍ അടങ്ങുന്ന 55 പരസ്യ ഹോൾഡിംഗുകൾ സ്ഥാപിക്കുന്നതിനാണ് ഇത്രയും തുക ചിലവാക്കുന്നത്. ഒരു ഹോര്‍ഡിങ്ങിന്‍റെ തുക പത്തു ലക്ഷത്തിനു മുകളില്‍ വരുമെന്നാണ് വിവരം.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…