ഫേസ്ബുക്കും മെസഞ്ചറും ഇനി ഒന്ന് ; അഴിച്ച് പണിക്കൊരുങ്ങി മെറ്റ,തീരുമാനത്തെ അംഗീകരിച്ച് ഉപയോക്താക്കൾ

ഫേസ്ബുക്കിന് ഒപ്പമുണ്ടായിരുന്ന മെസഞ്ചര്‍ ഫീച്ചര്‍ 2014ലാണ് കമ്പനി സ്വതന്ത്ര ആപ്പാക്കി മാറ്റിയത്.ഫേസ്ബുക്ക് ആപ്പിലേക്ക് 9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മെസഞ്ചര്‍ ആപ്പ് തിരിച്ചുവരുന്നു. ഇതിനായുള്ള സാങ്കേതിക പരീക്ഷണം നടക്കുകയാണെന്ന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ വ്യക്തമാക്കി. കൂടുതല്‍ ആകര്‍ഷക ഫീച്ചറുകളോടെയാകും ഫേസ്‌ബുക്കിലേക്ക് മെസഞ്ചറിന്റെ തിരിച്ചുവരവ്.കൂട്ടുകാരെ കണ്ടെത്താനും ചാറ്റ് ചെയ്യാനും പരിചയക്കാരോടുള്ള ബന്ധം നിലനിർത്താനും ഒരുകാലത്ത് വ്യാപകമായി ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നു. ഫേസ്ബുക്കിന് ഉപയോക്താക്കൾ വർദ്ധിച്ച സമയത്താണ് ഫെയ്‌സ്ബുക്കിൽ ചാറ്റ് ചെയ്യുന്നതിനായി ഒരുക്കിയിരുന്ന മെസഞ്ചർ സംവിധാനത്തെ ഫെയ്‌സ്ബുക്ക് ആപ്പിൽ നിന്ന് വേർപെടുത്തി രണ്ട് പ്രത്യേക ആപ്പുകളാക്കി മാറ്റിയത്.

മെസഞ്ചറിനെ ഒരു സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമായി പ്രൊമോട്ട് ചെയ്യാൻ കഴിയുമെന്നായിരുന്നു സക്കർബർഗ് ചൂണ്ടിക്കാണിച്ചത്.. തീരുമാനം മികച്ച അനുഭവം നൽകുമെന്നായിരുന്നു വിലയിരുത്തൽ. കമ്പനിയുടെ നീക്കത്തിൽ പലരും അതൃപ്തരായെങ്കിലും ഒടുവിൽ എല്ലാവരും ആ മാറ്റത്തെ അംഗീകരിച്ചു. എന്നാലിതിൽ മാറ്റം വന്നേക്കാമെന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സോഷ്യൽ മീഡിയ അനലിസ്റ്റ് മാറ്റ് നവാരയുടെ ട്വീറ്റ് അനുസരിച്ച്, ഫെയ്‌സ്ബുക്ക് ആപ്പിൽ തന്നെ മെസഞ്ചർ ഇൻബോക്‌സ് കാണാനും ചാറ്റ് ചെയ്യാനുമെല്ലാം അവസരമൊരുക്കാനുള്ള ശ്രമത്തിലാണ് മെറ്റ. എന്നാലിത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Anusha PV

Recent Posts

സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരായ മോശം പരാമര്‍ശം; ക്ഷമാപണം നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാൻ സിറ്റി: സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ബിഷപ്പുമാരുടെ യോഗത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മാര്‍പാപ്പ…

5 mins ago

ഒരു വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം

ഭാര്യ മുഖം പോലും കാണിക്കുന്നില്ല; ഉറങ്ങുന്നത് നിഖാബ് ധരിച്ച്; കാരണം അറിഞ്ഞ യുവാവ് ഞെട്ടി

12 mins ago

പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും; ഫലം പരിശോധിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. അ​ഡ്മി​ഷ​ൻ ഗേ​റ്റ്‍​വേ വ​ഴി ഫ​ലം പ​രി​ശോ​ധി​ക്കാം. എ​സ്എ​സ്എ​ൽ​സി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ…

32 mins ago

മാസപ്പടി കേസ്; എ​ക്സാ​ലോ​ജി​ക്കി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ ഉ​പ​ഹ​ർ​ജി; വി​ദേ​ശ അ​ക്കൗ​ണ്ടി​ലേ​ക്ക് എത്തിയത് കോടികളെന്ന് ആരോപണം; ; കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്ന് ഷോ​ൺ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ ക​മ്പ​നി​യാ​യ എ​ക്സാ​ലോ​ജി​ക്കി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ ഉ​പ​ഹ​ർ​ജി. കേ​ര​ള ജ​ന​പ​ക്ഷം സെ​ക്യു​ല​ർ നേ​താ​വും കോ​ട്ട​യം ജി​ല്ലാ…

48 mins ago

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത ! നാ​ല് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്ര മഴയ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നാ​ലു ജി​ല്ല​ക​ളി​ല്‍…

58 mins ago

മഴയായി തനി വജ്രം പെയ്തിറങ്ങുന്ന ഒരിടം.

വജ്രം മഴയായി പെയ്യുന്ന ഒരിടം ! ഇവിടെ എത്തിച്ചേർന്നാൽ പിന്നെ സൊകവാ..

1 hour ago