നിങ്ങളുടെ ഇന്റർനെറ്റ് സ്ലോ ആണോ? എങ്കിൽ ഇനി സ്പീഡ് ടെസ്റ്റ് ചെയ്യാൻ ഫേസ്ബുക്കിന് ആവും,അറിയാം ഇത്

നമുക്കെല്ലാവർക്കും ഉണ്ടാവുന്ന ഒരു പ്രശ്നമാണ് ഇന്റർനെറ്റ് സ്ലോ ആകുന്നത്.ഇന്റർനെറ്റ് സ്ലോ ആകുമ്പോഴെല്ലാം നിങ്ങൾ സ്പീഡ് ടെസ്റ്റ് ചെയ്യാറുണ്ടോ?ഇനി ഫേസ്ബുക് വഴിയും സ്പീഡ് ടെസ്റ്റ് ചെയ്യാം.
സ്പീഡ് ടെസ്റ്റ് ചെയ്യാറുള്ള ആളുകൾ ഇതിനായി ഗൂഗിളിൽ സെർച്ച് ചെയ്ത് കിട്ടുന്ന ടൂളുകൾ ആയിരിക്കും ഉപയോഗിക്കുന്നത്. ഓക്ലയുടെയും മറ്റും ടൂളുകളാണ് ഇത്തരത്തിൽ സ്പീഡ് അറിയാനായി ലഭ്യമായിട്ടുള്ളത്. ഇത്തരത്തിൽ ഗൂഗിളിൽ സെർച്ച് ചെയ്യാതെ തന്നെ സ്മാർട്ട്ഫോണിൽ ഇന്റർനെറ്റ് സ്പീഡ് അറിയാൻ സാധിക്കും.

ഫേസ്ബുക്ക് ആപ്പ് തുറക്കുക

നിങ്ങളുടെ ഫോണിൽ ഫേസ്ബുക്ക് ആപ്പ് തുറക്കുക, ഫേസ്ബുക്ക് ലൈറ്റിൽ ഈ ഫീച്ചർ ലഭ്യമല്ലെന്ന കാര്യം ഓർക്കുക. ആപ്പ് ഓപ്പൺ ആയാൽ ലോഗിൻ ചെയ്യുക.

വെർട്ടിക്കൽ ലൈനുകളിൽ ടാപ്പുചെയ്യുക

ഫേസ്ബുക്ക് ഓപ്പൺ ആയാൽ വലത് വശത്തുള്ള മൂന്ന് ഹോറിസോണ്ടൽ ലൈനുകളിൽ ടാപ്പുചെയ്യുകയ ഇവിടെ ടാപ്പ് ചെയ്താൽ ഒരു പുതിയ ഡ്രോപ്പ് ഡൗൺ മെനു ഓപ്പൺ ആയി വരും. ഈ മെനു നിരവധി ഫേസ്ബുക്ക് ഫീച്ചറുകളിലേക്കും സെറ്റിങ്സിലേക്കും ആക്സസ് നൽകുന്നതാണ്.

സെറ്റിങ്സ് & പ്രൈവസി തിരഞ്ഞെടുക്കാം

ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് താഴേക്ക് സ്‌ക്രോൾ ചെയ്‌താൽ സെറ്റിങ്സ് & പ്രൈവസി എന്നൊരു ഓപ്ഷൻ കാണാം. ഇത് തിരഞ്ഞെടുക്കുക.

വൈഫൈ & സെല്ലുലാർപെർഫോമൻസ്

സെറ്റിങ്സ് & പ്രൈവസി ഓപ്ഷൻ തിരഞ്ഞെടുത്താൽ തുറന്ന് വരുന്ന ടാബിൽ നിന്നും വൈഫൈ & സെല്ലുലാർപെർഫോമൻസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

യുവർ സ്പീഡ്

യുവർ സ്പീഡ് എന്ന ഓപ്ഷൻ ടാപ്പുചെയ്ത് റൺ സ്പീഡ് ടെസ്റ്റ് ഓപ്‌ഷൻ തിരഞ്ഞെുക്കുക ഇതിൽ നിങ്ങൾക്കൊരു കണ്ടിന്യൂ ബട്ടൺ കൂടി ലഭിക്കും. അതിൽ ടാപ്പ് ചെയ്യുക.

റൺ സ്പീഡ് ടെസ്റ്റ് ബട്ടൺ

യുവർ സ്പീഡ് ഓപ്ഷൻ തിരഞ്ഞെടുത്ത് കണ്ടിന്യൂ തിരഞ്ഞെടുത്താൽ നിങ്ങൾക്ക് റൺ സ്പീഡ് ടെസ്റ്റ് ബട്ടൺ എന്നൊരു ഓപ്ഷൻ ലഭിക്കും. ഇത് തിരഞ്ഞെടുത്താൽ ഫേസ്ബുക്ക് ആപ്പ് നിങ്ങളുടെ ഫോണിലെ നിലവിലെ ഇന്റർനെറ്റ് വേഗത കൃത്യമായി അറിയിക്കും. ഡൗൺലോഡ് വേഗതയും അപ്‌ലോഡ് വേഗതയും ഇതിലൂടെ അറിയാം.

Anusha PV

Recent Posts

തലൈവർ ഇനി അബുദാബിക്കും സ്വന്തം; സൂപ്പർസ്റ്റാർ ​രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ! യൂസഫലിക്കൊപ്പം ഡിസിടി ആസ്ഥാനത്തെത്തി സ്വീകരിച്ച് താരം

അബുദാബി: സൂപ്പർസ്റ്റാർ ​രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ച് അബുദാബി സർക്കാർ. അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ…

13 mins ago

ജനാധിപത്യത്തിന്റെ രുചി ആവോളം ആസ്വദിക്കുന്ന കശ്മീരികൾ !

ജനാധിപത്യത്തിന്റെ രുചി ആവോളം ആസ്വദിക്കുന്ന കശ്മീരികൾ !

38 mins ago

സംസ്‌ഥാനത്ത്‌ വീണ്ടും ബാർ കോഴയ്ക്ക് നീക്കം? മദ്യനയത്തിലെ ഇളവുകൾക്കായി കോടികൾ പിരിച്ചുനൽകാൻ നിർദേശം; ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ…

41 mins ago

മരണത്തിന് ശേഷവും തമിഴ്‌നാട് ഇന്നും ഭയത്തോടെ ഓർക്കുന്ന ഒരു കൊടും ക്രി-മി-ന-ൽ

മരണത്തിന് ശേഷവും തമിഴ്‌നാട് ഇന്നും ഭയത്തോടെ ഓർക്കുന്ന ഒരു കൊടും ക്രി-മി-ന-ൽ

2 hours ago

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് നാളെ; 58 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. എട്ടു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 58 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്…

2 hours ago

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ !ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന !

ഛത്തീസ്​ഗഡിൽ നാരായൺപൂർ, ബസ്തർ, ദന്തേവാഡ ജില്ലകളുടെഅതിർത്തി പ്രദേശമായ അബുജ്മദ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സംഭവ…

11 hours ago