Categories: Indiapolitics

കർണാടക ഉപതെരഞ്ഞെടുപ്പിലെ മിന്നും ജയം,അവസരവാദ രാഷ്ട്രീയത്തിനുള്ള ചുട്ടമറുപടിയെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്.ജനവികാരം മാനിക്കാത്തവരെ ജനങ്ങൾ തള്ളുമെന്ന ഓർമ്മവേണമെന്നും ഫഡ്നാവിസിന്റെ ഒളിയമ്പ്.

ജനവിധിയോട് കളിച്ചാല്‍ പൊതുജനങ്ങള്‍ ക്ഷമിക്കില്ലെന്നും കര്‍ണാടകയിലെ ബിജെപിയുടെ വിജയം തെളിയിക്കുന്നത് അതാണെന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അവസരവാദ രാഷ്ട്രീയത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് ജനവിധി തെളിയിച്ചു. അധികാരത്തിനായി ആരെങ്കിലും ജനവിധിയോട് കളിച്ചാല്‍ ജനങ്ങള്‍ അത് ഒരിക്കലും ക്ഷമിക്കില്ലെന്നാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. . പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും യെദിയൂരപ്പയ്ക്കും ആശംസ അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിൽ അവസരവാദ രാഷ്ട്രീയം കളിച്ച സേന-കോൺഗ്രസ്-എൻ സി പി സഖ്യത്തിനുള്ള ഒരു മുന്നറിയിപ്പ് കൂടിയായി വേണം ഫഡ്നാവിസിന്റെ ഈ ട്വീറ്റിനെ കാണാൻ.

കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ 12 സീറ്റുകളിലും ബിജെപി വിജയം നേടിയപ്പോള്‍ രണ്ടു സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഒരു സീറ്റ് സ്വന്തമാക്കിയപ്പോള്‍ ജെഡിഎസിന് ഒരു സീറ്റു പോലും നേടാന്‍ കഴിഞ്ഞില്ല.

ഉപതെരഞ്ഞെടുപ്പില്‍ നേടിയ 18 സീറ്റുകള്‍ ഉള്‍പ്പെടെ 118 പേരുടെ അംഗബലമാണ് നിലവില്‍ ബിജെപിയ്ക്ക് ഉള്ളത്. 106 സീറ്റുകള്‍ ഉണ്ടായിരുന്ന ബിജെപിക്ക് ഭരണം നിലനിര്‍ത്താന്‍ ആറു സീറ്റു മാത്രമായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ 12 സീറ്റുകള്‍ സ്വന്തമാക്കി അട്ടിമറി വിജയമാണ് കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയത്.

admin

Recent Posts

പി.ജയരാജൻ വധശ്രമക്കേസ്; ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

ദില്ലി: പി.ജയരാജൻ വധശ്രമക്കേസില്‍ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ…

22 mins ago

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ; കൊലപാതകം അമ്മയോട് അപമര്യാദയായി പെരുമാറിയതിന്

കോഴിക്കോട്: ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. വെള്ളയിൽ സ്വദേശി ധനേഷ് മുകുന്ദൻ (33) ആണ് അറസ്റ്റിലായത്. ഞായറാഴ്ച…

28 mins ago

ലണ്ടനിലെ നിരത്തുകളിൽ അണിനിരന്ന് അഞ്ഞൂറിലധികം പ്രവർത്തകർ !

നരേന്ദ്രമോദിക്ക് ഐക്യദാർഢ്യവുമായി യുകെ ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി |MODI|

40 mins ago

തുടർച്ചയായി രാത്രി വൈദ്യുതി മുടങ്ങുന്നു; ആലുവയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

കൊച്ചി: രാത്രികാലങ്ങളിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ. ആലുവ എടയാറിലാണ് രാത്രി 12 മണിക്ക് നാട്ടുകാർ കെഎസ്ഇബി ഓഫീസ്…

56 mins ago

‘നടപടി എടുക്കില്ലെന്ന് ഉറപ്പായിരുന്നു; ഇപിയെ തൊട്ടാൽ പിണറായി അടക്കം അകത്തു പോകും, അഴിമതിയുടെ കൊട്ടാരം മൊത്തം കത്തും’; ജയരാജനെ സിപിഐഎം നോവിക്കില്ലെന്ന് കെ സുധാകരൻ

കണ്ണൂർ: ബിജെപിയില്‍ ചേരാന്‍ നീക്കം നടത്തിയെന്ന ആരോപണമുയര്‍ന്നിട്ടും ഇപി ജയരാജനെതിരെ സിപിഎം നടപടി എടുക്കാത്തതില്‍ പരിഹാസവുമായി കെ.സുധാകരന്‍. ഇപിയെ തൊട്ടാൽ…

1 hour ago

‘സ്ഫോടനമുണ്ടാക്കും’; മദ്ധ്യപ്രദേശിലെ രാജാ ഭോജ് അന്തരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ രാജാ ഭോജ് അന്തരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് അധികൃതർ…

2 hours ago