fraud
കുവൈത്ത് സിറ്റി: കുവൈത്തില്‍ പണം തട്ടാന്‍ ലക്ഷ്യമിട്ട് ഓണ്‍ലൈനിലൂടെ ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം. രാജ്യത്തെ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് സ്വദേശികള്‍ക്കും ഒപ്പം പ്രവാസികള്‍ക്കും ഇത്തരത്തിലുള്ള സംശയകരമായ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ടെക്സ്റ്റ് മെസേജുകളിലൂടെയും ഇ-മെയിലുകളിലൂടെയുമാണ് തട്ടിപ്പുകള്‍ക്ക് ശ്രമം. സന്ദേശങ്ങളില്‍ ചില ലിങ്കുകളുമുണ്ടാകും. താങ്കളുടെ പേരില്‍ പാര്‍സലുകള്‍ വന്നിട്ടുണ്ടെന്നും അവ എത്തിക്കുന്നതായി നിശ്ചിത തുക ഫീസ്‍ ഇനത്തില്‍ അടയ്ക്കണമെന്നുമാണ് ഇത്തരം സന്ദേശങ്ങളിലുള്ളത്. എന്നാല്‍ ഇവ വ്യാജമാണെന്നും ഇല്ലാത്ത പാര്‍സലുകളുടെ പേരില്‍ ചില വ്യക്തികള്‍ പണം തട്ടാന്‍ ശ്രമിക്കുകയാണെന്നും കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത് സംബന്ധിച്ച ജാഗ്രതാ നിര്‍ദേശങ്ങള്‍ മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും പങ്കുവെച്ചിട്ടുണ്ട്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…